- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടയാറില്‍ പിക്കപ് വാനിന്റെ അടിയില്‍പെട്ടു നാലുവയസ്സുകാരന്‍ ദാരുണാന്ത്യം; അപകടം ഡ്രൈവര്‍ വാഹനം പിന്നോട്ടെടുക്കുമ്പോള്‍ അടിയില്‍പ്പെട്ട്
പിക്കപ് വാനിന്റെ അടിയില്‍പെട്ടു നാലുവയസ്സുകാരന്‍ ദാരുണാന്ത്യം
കട്ടപ്പന: ഇരട്ടയാര്‍ ശാന്തിഗ്രാമില്‍ പിക്കപ് വാന്‍ പിന്നോട്ടെടുക്കുമ്പോള്‍ അടിയില്‍പെട്ടു നാലുവയസ്സുകാരന്‍ ദാരുണമായി മരിച്ചു. ശാന്തിഗ്രാം നാലുസെന്റ് കോളനിയില്‍ ഒഴത്തില്‍ അനൂപ്-മാലതി ദമ്പതികളുടെ മകന്‍ ശ്രാവണ്‍ ആണു യാദൃശ്ചികമായി പൊലിഞ്ഞത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. സമീപത്തെ വീട്ടില്‍ കുടുംബശ്രീ യോഗം ചേരുന്നതിനിടെ ശ്രാവണിന്റെ അമ്മയ്ക്കു നല്‍കാനുള്ള പണവുമായി പിക്കപ് ഡ്രൈവര്‍ എത്തി.
വാഹനത്തിനരികിലേക്കു പോയ മാലതിക്കൊപ്പം കുട്ടിയും ഇറങ്ങിച്ചെന്നെങ്കിലും മറ്റാരും കണ്ടില്ല. പണം നല്‍കിയശേഷം ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തപ്പോള്‍ കുട്ടി അടിയില്‍പെട്ടെന്നാണു വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരി: വൈഗ.
Next Story