- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേര്യമംഗലത്ത് വൻദുരന്തം ഒഴിവായത് തലനാരിഴ്ക്ക്; ടയർ പൊട്ടിയ ബസ് മറിഞ്ഞു വീണപ്പോൾ തങ്ങി നിന്നത് സമീപത്തെ മരത്തിൽ; മറിച്ചായിരുന്നെങ്കിൽ മരണസംഖ്യ ഉയർന്നേനെ; അപകടത്തിൽ സജീവ് മരിച്ചത് പിതാവിനൊപ്പം ചികിത്സക്കായി തൃശ്ശൂരിലേക്ക് പോകവേ
കോതമംഗലം: നേര്യമംഗലം ചാക്കോച്ച് വളവ് അപകട മുനമ്പായിട്ട് കുറച്ചുകാലമായി. റോഡിന് വീതി കുറവാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഇന്ന് നേര്യമംഗലത്ത് കെഎസ്ആർടിസി അപകടത്തിന് ഇടായാക്കിയതും റോഡിലെ വീതിക്കുറവായിരുന്നു കാരണം. അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. വാളറ പാലയ്ക്കൽ ജോസഫിന്റെ മകൻ സജീവ്് (45) ആണ് മരണപ്പെട്ടത്.
സജീവിനെയും കൊണ്ട പിതാവ് തൃശൂരിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അപകടത്തിൽ ജോസഫിനും പരിക്കേറ്റിട്ടുണ്ട്. മൃതദ്ദേഹം കോതമംഗലം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. അടിമാലി പഞ്ചായത്ത് 20-ാം വാർഡ് മെമ്പർ ദീപ രാജീവിന്റെ ഭർത്തൃസഹോദരനാണ് മരണ മടഞ്ഞ സജീവ്.
കഴിഞ്ഞ 9 മാസമായി സജീവ് തൃശൂരിൽ ചികിത്സയിൽ കഴിയുകയായിരുന്നു ജോസഫ്. രോഗം ഭേദമായതിനെത്തുടർന്ന് ഡിസ്ചാർജ്ജ് ചെയ്യുകയും തുടർന്ന ഒരുമാസമായി വീട്ടിൽ വിശ്രമത്തിലുമായിരുന്നു. തുടർ ചെക്കപ്പുകൾക്കും മരുന്നുകളും മറ്റും വാങ്ങുന്നതിനുമായിട്ടാണ് ഇന്ന് ആശുപത്രിയിലേയ്ക്ക് തിരിച്ചത്.
പരിക്കേറ്റ് അവശനിലയിലായ സജീവിനെ രക്ഷപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സ് താഴ്ചയിലേയ്ക്ക് പതിക്കുന്നതിനിടെ ഒരു വട്ടം മറിഞ്ഞിരുന്നു. സീറ്റുകളിൽ ഇരുന്നവർ തെറിച്ച് കമ്പികളിലും മറ്റും ഇടിച്ചാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
പുലർച്ചെ 5 മണിയോടെ മൂന്നാറിൽ നിന്നും എറണാകുളത്തിന് വരികയായിരുന്ന ആർ എസ് ഇ 269 നമ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡ് ഇടിഞ്ഞ് ബസ്സ് താഴേയ്ക്ക് പതിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.രാവിലെ 7 മണിയോടെയായിരുന്നു അപകടം.
തിങ്കളാഴ്ചയായതിനാൽ ബസ്സിൽ സാമാന്യം തിരക്കുണ്ടായിരുന്നു.പൊലീസും അഗ്നിശമന സേനവിഭാഗവും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ 13 പേരെയും ധർമ്മഗിരി ആശുപത്രിയിൽ 10 പേരെയും പ്രവേശിപ്പിച്ചിരുന്നു. ധർമ്മഗരി ആശുപത്രിയിൽ എത്തിച്ചവരുടെ കൂട്ടത്തിൽപ്പെട്ടയാളാണ് മരണമടഞ്ഞ സജീവ്.താലൂക്ക് ആശുപത്രിയിലും പരിക്കേറ്റ യാത്രക്കാരെ പ്രവേശിപ്പിച്ചിണ്ട്.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ അപകടം നടന്നയുടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അദ്ദേഹം അറയിച്ചു. ബസ് ഒരു മരത്തിൽ തങ്ങി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്ന് അപകടം നടന്ന സ്ഥലത്തിന് സമീപം വർഷങ്ങൾക്ക് മുമ്പ് ബസ്സ മറിഞ്ഞ് നിരവധി പേർ മരണപ്പെട്ടിരുന്നു. ഈ ഭാഗത്ത് റോഡിന്റെ ഒരുഭാഗം കൊക്കയും മറുഭാഗം കുന്നുമാണ്.
മറുനാടന് മലയാളി ലേഖകന്.