തിരുവനനന്തപുരം: കളിപ്പാട്ടത്തില്‍ തെന്നി താഴെ വീണ പിതാവിന്റെ കയ്യില്‍ നിന്നും തെറിചത്ചു വീണ നാലു വയസ്സുകാരന്‍ മരിച്ചു. പാറശ്ശാല പരശുവക്കലില്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനിറങ്ങുമ്പോഴാണ് അപകടം.

കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങുമ്പോള്‍ താഴെ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് താഴേക്ക് വീണു. ഈ സമയം പിതാവിനൊപ്പം താഴേയ്ക്ക് വീണ കുട്ടിയുടെ തലയ്ക്ക് പരുക്കേല്‍ക്കുക ആയിരുന്നു.

താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.