- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തെരഞ്ഞെടുപ്പിൽ പുഞ്ചിരിയോടെ വോട്ടു ചോദിച്ചെത്തിയ സ്ഥാനാർത്ഥി; ആറ് മാസമായി അർബുദ ചികിത്സയിൽ; പ്ലേറ്റ്‌ലറ്റിന്റെ അളവ് കുറഞ്ഞത് തിരിച്ചടിയായി; തുടർ ചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽന നിഷാദിന്റെ അപ്രതീക്ഷിത വിയോഗം
കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുഞ്ചിരിയോടെ വോട്ടുചോദിച്ചെത്തിയ സ്ഥാനാർത്ഥിയായിരുന്നു ഷെൽന നിഷാദ്. തീർത്തും അപ്രതീക്ഷിതമായി ഷെൽനയുടെ വിയോഗവാർത്ത എത്തുമ്പോൾ ഞെട്ടലിലാണ് ആലുവയിലെ ജനങ്ങൾ. പരമ്പരാഗതമായി കോൺഗ്രസ് കുടുംബത്തിൽ നിന്നും ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങിയപ്പോൾ മുതൽ ഷെൽന വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇടതു മുന്നണി അവരിലൂടെ ആലുവയിൽ അത്ഭുതങ്ങൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തിൽ അത്രയ്ക്ക് സജീവമായിരുന്നില്ല ഷെൽന. അവർ വീണ്ടും അവരുടെ തിരക്കുകളിലേക്ക് മടങ്ങി. ഇപ്പോൾ അപ്രതീക്ഷിതമായി മരണവാർത്ത പുറത്തുവമ്പോളാണ് എല്ലാവരും ഞെട്ടുന്നത്. തുടർചികിത്സക്കായി കുടുംബാംഗങ്ങളും നാട്ടുകാരും ഒരുക്കം നടത്തുന്നതിനിടെയാണ് ഷെൽന നിഷാദിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. അതുകൊണ്ട് തന്നെ വീട്ടുകാരും കടുത്തവിയോഗത്തിലാണ്.
അർബുദരോഗത്തെ തുടർന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു 36 വയസ്സുകാരിയായ ഷെൽന ഇന്ന് വൈകിട്ടോടെയാണ് വിടവാങ്ങിയത്.വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ആലുവ ടൗൺ ജുമാമസ്ജിദിൽ ഖബറടക്കും.
ആറ് മാസമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഷെൽന നിഷാദ്. 36 വയസ്സായിരുന്നു. മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ അളവ് കുറഞ്ഞത് ആരോഗ്യാവസ്ഥ മോശമാക്കി. രക്തക്യാംപ് നടത്തി തുടർചികിത്സക്കായുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും നാട്ടുകാരും. രക്തദാതാക്കളെ തേടിയുള്ള അന്വേഷണത്തിനിടെ ആണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഷെൽനയുടെ മരണം സ്ഥിരീകരിച്ചത്.
രണ്ടരപതിറ്റാണ്ടുകാലം ആലുവ എംഎൽഎ യും കോൺഗ്രസ് നേതാവുമായിരുന്ന കെ മുഹമ്മദലിയുടെ മകൻ നിഷാദിന്റെ ഭാര്യയാണ് ഷെൽന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അൻവർ സാദത്തിനെതിരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷെൽനയുടെ സ്ഥാനാർത്ഥിത്വം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആർക്കിട്ടെക്ട് ജോലിയും പൊതുപ്രവർത്തനവും ഷെൽന തുടർന്നു.ഇതിനിടെയാണ് അർബുദം രോഗത്തെ തുടർന്നുള്ള വിയോഗം. പത്ത് വയസ്സുകാരൻ ആത്തിഫ് അലി മകനാണ്.
മറുനാടന് മലയാളി ബ്യൂറോ