- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡിലും; എക്‌സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും ഭാഗമായി; സംസ്ഥാനാന്തര റെയ്ഡുകളിലെയും വനിതാ സാന്നിധ്യം; പരാതി അന്വേഷിച്ച് മടങ്ങവേ ബൈക്ക് അപകടത്തില്‍ മരണം; ഷാനിദയുടെ വിയോഗത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകര്‍
ഷാനിദയുടെ വിയോഗത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകര്‍
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കറ്റ ചികിത്സയിലിരിക്കെ മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥയുടെ വിയോഗത്തില്‍ മനംനൊന്ത് സഹപ്രവര്‍ത്തകര്‍. തിരുമല വേട്ടമുക്ക് ലക്ഷ്മി നഗര്‍ റസിഡന്‍സ് ടിസി 08/1765ല്‍ നസീറിന്റെ ഭാര്യ, എക്‌സൈസ് തിരുവനന്തപുരം റേഞ്ച് ഓഫിസിലെ (മണ്ണന്തല) വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ്.എന്‍.ഷാനിദയാണ്(37) മരിച്ചത്.
പാറ്റൂരില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഷാദിന മരിച്ചത്. ഷാനിദ സഞ്ചരിച്ച സ്‌കൂട്ടര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതിനു പിന്നാലെ കാര്‍ വന്നിടിക്കുകയായിരുന്നു. ഞായര്‍ രാത്രി 10.30ന് പാറ്റൂരിലെ പള്ളി സെമിത്തേരിക്കു സമീപത്തായിരുന്നു അപകടമുണ്ടായത്. പേട്ട സ്വദേശിനി നല്‍കിയ പരാതി അന്വേഷിച്ച ശേഷം വീട്ടിലേക്കു പോകുകയായിരുന്നു ഷാനിദ.
പാറ്റൂരിലെ സിഗ്നല്‍ കഴിഞ്ഞ് ജനറല്‍ ആശുപത്രി ഭാഗത്തേക്കു പോകുന്നതിനിടെ പാറ്റൂര്‍ പള്ളിക്കു സമീപം സ്‌കൂട്ടര്‍ ഡിവൈറില്‍ ഇടിച്ചുകയറി എതിര്‍ ദിശയിലുള്ള ട്രാക്കിലേക്കു മറിഞ്ഞു. ഈ സമയം ജനറല്‍ ആശുപത്രി ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചു. തെറിച്ചുവീണു പരുക്കേറ്റ ഷാനിദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ഇന്നലെ വൈകിട്ട് റേഞ്ച് ഓഫിസിലും വീട്ടിലും പൊതുദര്‍ശനത്തിനു വച്ചശേഷം തിരുമല മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കി. ഭര്‍ത്താവ് നസീര്‍ സൗദി അറേബ്യയിലാണ്. നഗരത്തിലെ നിര്‍ണായ കഞ്ചാവ് വേട്ടകളില്‍ അടക്കം സാന്നിധ്യമായിരുന്നു ഷാനിദ. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡിലും നഗരത്തില്‍ എക്‌സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഭാഗമായിരുന്നു.
കഞ്ചാവു കേസുകളില്‍ പലപ്പോഴും വനിതകള്‍ നല്‍കുന്ന പരാതികള്‍ അന്വേഷിച്ചിരുന്നത് ഷാദിനയായിരുന്നു. സ്ത്രീകളില്‍നിന്നു ലഭിക്കുന്ന പരാതികള്‍ ക്രോഡീകരിച്ചു ഞായറാഴ്ചകളിലാണു പരിശോധനയ്ക്കു പോകാറുള്ളത്. ഇതിനിടെയാണ് അപകടമുണ്ടായത്.