- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിനു പിന്നിലെ കൂര്‍മ്മബുദ്ധി; യുടൂബിനെ പുതിയ രൂപത്തിലാക്കിയ അതുല്യപ്രതിഭ; കാന്‍സറിനോട് പൊരുതി സൂസന് വൊജിസ്‌കി മടങ്ങുമ്പോള്‍
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെയും യൂട്യൂബിന്റെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അതുല്യപ്രതിഭയെയാണ് വൊജിസ്‌കിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.രണ്ടുവര്‍ഷക്കാലമായി അര്‍ബുദത്തോട് പോരാടുന്ന സൂസന് എട്ടുമാസം മുന്‍പുണ്ടായ മകന്റെ ആക്സ്മിക മരണവും വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്.ഇതിന് പിന്നാലെയാണ് സുസനും ക്യാന്‍സറിനോട് കീഴടങ്ങി വിടപറയുന്നത്.വര്‍ഷങ്ങള്‍ നീണ്ട സൂസന്റെ ടെകി ജീവിതത്തെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം.. യുട്യൂബിനെ ഇന്ന് കാണുന്ന യുട്യൂബാക്കി മാറ്റിയത് ഇ അതുല്യ പ്രഭിയാണ്. ലോകത്തെ ഒന്നാം നമ്പര്‍ സെര്‍ച്ച് എന്‍ജിന്‍ കമ്പനി ഗൂഗിളിന്റെ ഓരോ വിജയത്തിലും ഈ വനിതയുടെ കൈയ്യൊപ്പ് കൂടിയുണ്ടായിരുന്നു.യൂട്യൂബിന്റെ […]
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെയും യൂട്യൂബിന്റെയും വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അതുല്യപ്രതിഭയെയാണ് വൊജിസ്‌കിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.രണ്ടുവര്‍ഷക്കാലമായി അര്‍ബുദത്തോട് പോരാടുന്ന സൂസന് എട്ടുമാസം മുന്‍പുണ്ടായ മകന്റെ ആക്സ്മിക മരണവും വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്.ഇതിന് പിന്നാലെയാണ് സുസനും ക്യാന്‍സറിനോട് കീഴടങ്ങി വിടപറയുന്നത്.വര്‍ഷങ്ങള്‍ നീണ്ട സൂസന്റെ ടെകി ജീവിതത്തെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം.. യുട്യൂബിനെ ഇന്ന് കാണുന്ന യുട്യൂബാക്കി മാറ്റിയത് ഇ അതുല്യ പ്രഭിയാണ്.
ലോകത്തെ ഒന്നാം നമ്പര്‍ സെര്‍ച്ച് എന്‍ജിന്‍ കമ്പനി ഗൂഗിളിന്റെ ഓരോ വിജയത്തിലും ഈ വനിതയുടെ കൈയ്യൊപ്പ് കൂടിയുണ്ടായിരുന്നു.യൂട്യൂബിന്റെ ഉടമസ്ഥതയുള്ള ഗൂഗിള്‍ കമ്പനി ഒരു ഗാരിജില്‍ തുടങ്ങിയ കാലം മുതല്‍, ഏകദേശം 25 വര്‍ഷത്തോളം വിവിധ മേഖലകളില്‍ സവിശേഷ സംഭാവനകള്‍ നല്‍കിയ ശേഷമാണ് സൂസന്‍ യൂട്യൂബ് മേധാവി സ്ഥാനത്തുനിന്ന് 2023 ഫെബ്രുവരിയില്‍ പടിയിറങ്ങിയത്.
1968 ജൂലൈ അഞ്ചിനു സിലിക്കണ്‍ വാലിയില്‍ ജനിച്ച സൂസന്‍ വൊജിസ്‌കി സാന്റ ക്ലാരയിലെ ഹൈസ്‌കൂളിലാണ് പഠിച്ചത്. പിന്നീട് ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. ഇതിനു ശേഷം യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ സാന്താക്രൂസില്‍ നിന്നും ശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം.ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമായിരുന്നു താല്‍പര്യമെങ്കിലും ടെക്‌നോളജിയോടു തോന്നിയ പാഷനാണ് വൊജിസ്‌കിക്ക് വഴിതിരിവായത്.ഈ സമയത്താണ് 1998 ല്‍ സ്വന്തം സംരംഭമെന്ന സ്വപ്നവുമായി സെര്‍ജി ബ്രിന്നും ലാറി പേജും സൂസനെ സമീപിക്കുന്നത്.
സംരഭം തുടങ്ങാന്‍ ഒരു സ്ഥലം എന്നതായിരുന്നു അവരുടെ ആവശ്യം.അങ്ങിനെ സൂസന്‍ വൊജിസ്‌കിയാണ് ഇരുവര്‍ക്കും ആദ്യമായി ഗാരിജ് വാടകയ്ക്ക് നല്‍കിയത്.ഈ തീരുമാനമാണ് പിന്നീട് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതും.1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങിയത്. ഇന്റലിലെ ഉന്നതജോലി ഉപേക്ഷിച്ചാണ് വൊജിസ്‌കി ഗൂഗിളില്‍ ചേരുന്നത്.
കമ്പനിയുടെ പതിനാറാമത് ഉദ്യോഗസ്ഥയായി അവരെ ഗൂഗിളില്‍ നിയമിക്കുമ്പോള്‍ ടെക് ലോകത്ത് അതൊരു വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഗൂഗിളില്‍ ചേരുമ്പോള്‍ വൊജിസ്‌കി നാലു മാസം ഗര്‍ഭിണിയായിരുന്നു.
ആദ്യമായി കമ്പനി ഗാരിജില്‍ നിന്നും മൗണ്ടന്‍ വ്യൂവിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ബ്രിന്നിനോടും പേജിനോടും നിര്‍ദേശിച്ചതും വൊജിസ്‌കി ആയിരുന്നു.ഗൂഗിള്‍ ആഡ്‌സെന്‍സ്, ആഡ്വേര്‍ഡ്സ് തുടങ്ങി സര്‍വീസുകള്‍ക്ക് പിന്നിലും വോജിസ്‌കിയുടെ കൂടി ബു്ദ്ധികൂര്‍മ്മതയുണ്ട്.ഇന്ന് ലോകത്ത് എന്തിനും ഏതിനും ഒരു സംശയനിവാരണത്തിന് നാം ആദ്യം പോകുന്നത് ഗുഗിളിന്റെ പിറകെയാണ്.
ഗൂഗിളിനെ സെര്‍ച്ച് എഞ്ചിന്റെ അവസാനവാക്കാക്കിയെടുക്കുന്നതില്‍ വൊജിസ്‌കി വഹിച്ച പങ്കു ചെറുതല്ല.ഗൂഗിളിന്റെ ആദ്യനാളുകളില്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകളില്‍ സെര്‍ച്ച് ബാര്‍ കൊണ്ടുവന്നാണ് വിപ്ലവത്തിന് ഇവര്‍ തുടക്കമിട്ടത്.
അ ശ്രമത്തിലൂടെ ഇന്റര്‍നെറ്റ് ലോകത്ത് ചുവടുറപ്പിക്കാന്‍ ഗൂഗിളിന് കഴിഞ്ഞു. യാതൊരുവിധ ചെലവുകളും ഇല്ലാതെയാണ് വൊജിസ്‌കി ഇത് നേടിയെടുത്തത്. ഇന്ന് 3.5 ബില്യണ്‍ സെര്‍ച്ചുകളാണ് പ്രതിദിനം ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി നടക്കുന്നത്.ആ സമയത്ത് ഗൂഗിളിന്റെ വലിയ എതിരാളി യുട്യൂബായിരുന്നു.അവരെ സ്വന്തമാക്കുക എന്നതായിരുന്നു ഗൂഗിളിന്റെ വളര്‍ച്ചയ്ക്കായി സൂസന്റെ അടുത്തപടി.
2006 നവംബറില്‍ യുട്യൂബ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.2007 ല്‍ ആഡ് സര്‍വീസ് ആയിരുന്ന ഡബിള്‍ക്ലിക്ക് കൂടി ഏറ്റെടുക്കാന്‍ സാധിച്ചതോടെ ഗൂഗിളിന്റെ പരസ്യ സര്‍വീസായ ആഡ്വേര്‍ഡ്‌സ് പ്ലാറ്റ്‌ഫോമിന്റെ വികസനത്തിന് അത് ഏറെ സഹായകമായി.
2014 ആയപ്പോഴേയ്ക്കും യുട്യൂബിന്റെ സിഇഒ ആയിക്കഴിഞ്ഞിരുന്നു വൊജിസ്‌കി.ഗൂഗിളിലുണ്ടായിരുന്ന കാലം മുഴുവന്‍ അവിടെ തന്റെ പ്രഭാവം നിലനിര്‍ത്താന്‍ വൊജിസ്‌കിക്കു സാധിച്ചു. ടെക് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതയായി ടൈം, ഫോര്‍ബ്‌സ്, വുമന്‍ ഇന്‍ ടെക് മാഗസിനുകള്‍ വൊജിസ്‌കിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
യൂട്യൂബിനെ ഇന്നത്തെ യൂട്യൂബാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം
ഗൂഗിളിന്റെ 16ാമത്തെ ജീവനക്കാരിയായാണ് സുസന്‍ കമ്പനിയുടെ ഭാഗമാകുന്നത്.പിന്നാലെ ആദ്യ മാര്‍ക്കറ്റിങ് മാനേജറുമായി.വൊജിസ്‌കി ഗൂഗിളിന്റെ പരസ്യമേഖലയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചത് ഈ കാലയളവിലാണ്.ചെറിയ സ്റ്റാര്‍ട്ടപ്പായ യൂട്യൂബിനെ ഏറ്റെടുക്കണമെന്ന് 2006ല്‍ നിര്‍ദേശം മുന്നോട്ടുവച്ചതും അവര്‍ തന്നെ.വിപ്ലവകരമായ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു ആ നിര്‍ദ്ദേശം.
യൂട്യൂബിന്റെ വരവ് വിഡിയോ ലോകത്തെ മാറ്റിമറിച്ചു.പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2014ല്‍ യൂട്യൂബിന്റെ സിഇഒയായി ചുമതലയേല്‍ക്കുന്നത്.9 വര്‍ഷക്കാലംആ സ്ഥാനത്ത് തുടര്‍ന്നു.
ഇക്കാലയളവില്‍ യൂട്യൂബിന് വന്‍ വളര്‍ച്ചയാണുണ്ടായത്.പ്രതിമാസം 200 കോടി ഉപയോക്താക്കള്‍ യൂട്യൂബിനുണ്ടായി. 2021ല്‍ 3,000 കോടി ഡോളര്‍ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കി റെക്കോഡിട്ടു.നൂറ് രാജ്യങ്ങളിലായി 80 ഭാഷകളില്‍ യൂട്യൂബിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.യൂട്യൂബ് പ്രീമിയം, യൂട്യൂബ് ടിവി, ഷോര്‍ട്സ് തുടങ്ങിയ പുതിയ സങ്കേതങ്ങള്‍ തുടങ്ങിയതും ഇക്കാലത്താണ്.ഗൂഗിളിനെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാക്കി ഉയര്‍ത്തുക മാത്രമായിരുന്നില്ല അവരുടെ കര്‍ത്തവ്യം. യൂട്യൂബിനെ അടുത്ത തലമുറയിലെ സെലിബ്രിറ്റികളുടെയും ഇന്‍ഫ്ലുവന്‍സര്‍മാരുടെയും കേന്ദ്രമാക്കി മാറ്റാന്‍കൂടി അവര്‍ക്കു കഴിഞ്ഞു.
വൊജിസ്‌കി യൂട്യൂബിന്റെ സിഇഒ ആയിരുന്നപ്പോള്‍ ഒരു മാസം 2 ബില്യന്‍ ലോഗിന്‍ ഉപയോക്താക്കള്‍ വരെ എത്തിയിരുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. വിദ്വേഷം, അക്രമം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലെ വിഡിയോകള്‍ കര്‍ശനമായി നിയന്ത്രിക്കുന്ന നയം ഇവരുടെ കാലത്ത് യൂട്യൂബ് നടപ്പാക്കി.
കുടുംബജീവിതവും ജോലിയും ഒരേപോലെ.. ലോകം കൈയ്യടിച്ച പരിഷ്‌കാരങ്ങള്‍
കുടുംബജീവിതവും ജോലിയും ഒരേപോലെ കൊണ്ടുപോവാന്‍ സാധിച്ചു എന്നതാണ് വൊജിസ്‌കിയുടെ പ്രൊഫഷണല്‍ ലൈഫിലെ ഏറ്റവും വലിയ വിജയം.ഗുഗിള്‍ സിഇഒ ആയി സ്ഥാനക്കയറ്റം കിട്ടിയതിന് പിന്നാലെ ആ വര്‍ഷം ഡിസംബറില്‍ തന്റെ അഞ്ചാം പ്രസവാവധി എടുക്കുന്നതിനു മുന്‍പ് വാള്‍സ്ട്രീറ്റ് ജേണലില്‍ ജോലിയും കുടുംബജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോവാം എന്നതിനെ കുറിച്ച് സൂസന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
പന്ത്രണ്ടാഴ്ചയായിരുന്ന പ്രസവാവധി പതിനെട്ട് ആഴ്ചയാക്കി ഗൂഗിളിന്റെ മെറ്റേര്‍ണിറ്റി ലീവ് പോളിസി പുതുക്കിയതും വോജിസ്‌കിയാണ്.ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോവാനാവാതെ ഐടി ജോലി ഉപക്ഷിച്ചു പോയിരുന്ന അമ്മമാരുടെ എണ്ണത്തില്‍ അതോടെ പകുതിയിലധികം കുറവു വന്നു. നീണ്ടകാലം ശമ്പളത്തോടു കൂടിയ പ്രസവാവധി ഉദ്യോഗസ്ഥകളായ അമ്മമാരുടെ ടെന്‍ഷന്‍ കുറയ്ക്കാനും ജോലിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി തിരിച്ചെത്താനും അവരെ സഹായിക്കുമെന്ന വോജിസ്‌കിയുടെ കണ്ടെത്തല്‍ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി സൂസന്‍ ക്യാന്‍സറിനോട് പോരാടുകയായിരുന്നു.അപ്രതീക്ഷിതമായി മകന്റെ മരണം കൂടിയായതോടെ അവര്‍ തളര്‍ന്നു.19ാം വയസ്സിലാണ് കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വച്ച് മകന്‍ മാര്‍ക്കോയെ മരിച്ച നിലയില്‍ കണ്ടെത്തിയിത്.2015ലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വൊജിസ്‌കിയെ പിന്നീട് ടൈം മാസിക ഇന്റര്‍നെറ്റിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നും വിശേഷിപ്പിച്ചു.