കണ്ണൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായമാധ്യമ പ്രവര്‍ത്തകന്‍ മരണമടഞ്ഞു. സിറാജ് ദിനപത്രം സബ് എഡിറ്റര്‍ കണ്ണൂര്‍ മുണ്ടേരി ചാപ്പയിലെ അബ്ദു റഹീമിന്റെ മകന്‍ ജാഫര്‍ അബ്ദു റഹീമാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിന്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ അബ്ദു റഹീമിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.