- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ കമ്പംമെട്ട് സ്വദേശിയായ യുവാവ് മരിച്ചു; നഴ്‌സിങ് കെയര്‍ ഹോമിലെ ജീവനക്കാരനായിരുന്ന ജോയ്സ് അപകടത്തില്‍ പെട്ടത് വീട്ടിലേക്ക് മടങ്ങവേ
അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ കമ്പംമെട്ട് സ്വദേശിയായ യുവാവ് മരിച്ചു
നെടുങ്കണ്ടം: അയര്‍ലന്‍ഡിലുണ്ടായ കാറപകടത്തില്‍ കമ്പംമെട്ട് സ്വദേശിയായ യുവാവ് മരിച്ചു. തണ്ണിപ്പാറ -വിലങ്ങുപാറ ജോയ്സാണ് (34) മരിച്ചത്. അയര്‍ലന്‍ഡിലെ കോര്‍ക്കിലെ ബ്രൈഡ് നദിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നഴ്‌സിങ് കെയര്‍ ഹോമിലെ ജീവനക്കാരനായിരുന്ന ജോയ്സ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നാട്ടിലെത്തിയ ജോയ്സ് ഏതാനും ദിവസങ്ങള്‍ക്കു മുന്പാണ് തിരികെ പോയത്. മൃതദേഹം കോര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് ഭാര്യ :റൂബി കുര്യാക്കോസ്, മക്കള്‍ : ജാക്യുലിന്‍, ജാക്യുസ്.
Next Story




