- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
കര്‍ണാടകയില്‍ ലോറി മരത്തിലിടിച്ച് മറിഞ്ഞ് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

കാളികാവ്: കര്‍ണാടകയിലെ തുമകൂരുവില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ കാളികാവ് സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. മാളിയേക്കല്‍ തട്ടാരുമുണ്ടയിലെ പണിക്കരുന്നന്‍ ഇര്‍ഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീന്‍ (22) എന്നിവരാണ് മരിച്ചത്.
മൈസൂരു-മുത്തൂര്‍ റോഡില്‍ തുമകൂരുവില്‍വെച്ച് ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ടയറുകള്‍ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചതായാണ് വിവരം. തുമകൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഞായറാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കും. അബ്ദുല്ലയുടെ മകനാണ് ഇര്‍ഷാദ് അലി.
മാതാവ്: ദില്‍സാദ. സഹോദരി: റിന്‍സാന.അഷ്‌റഫിന്റെ മകനാണ് മുഹമ്മദ് അമീന്‍. മാതാവ്: മുബീന. ഭാര്യ: റിന്‍ഷ. സഹോദരങ്ങള്‍: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിഹ്‌മ.


