ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്റെയും എവിഎം സ്റ്റുഡിയോസിന്റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മാതാവാണ്.

എം ജി ആര്‍, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരുടെ സിനിമകള്‍ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.


നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ല്‍ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയില്‍ ആണ് പൊതുദര്‍ശനം.