- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
പരീക്ഷാ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

താനെ: പ്ലസ്ടു ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് 18 വയസ്സുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡോംബിവ്ലി സ്വദേശിയായ സോഹം കത്രെയാണ് മരിച്ചത്.
മുംബൈയിലെ സിഎസ്എംടിയിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിലെ ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യുകയായിരുന്നു സോഹം. കല്‍വയ്ക്കും മുമ്പ്ര റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയില്‍ വെച്ച് ട്രെയിനിലെ തിരക്ക് കാരണം പിടിവിട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു. പരീക്ഷാ കേന്ദ്രമായ കല്‍വയിലേക്കുള്ള യാത്രയിലായിരുന്നു സോഹം.
രാവിലെ 10 മണിയോടെ പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കിടന്ന സോഹത്തിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ താനെ റെയില്‍വേ പൊലീസ് സ്ഥലത്തെത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയില്‍ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ച ആദ്യ ദിനത്തിലാണ് അപകടം നടന്നത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് അപകട മരണത്തിന് കേസെടുത്തു.


