- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനകൂട്ടത്തെ അടുത്തു കാണാൻ തുനിഞ്ഞ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം; വാഹനത്തിന്റെ ഹോണടി കേട്ട ആന പെട്ടെന്ന് തിരിയുകയും തുമ്പികൈയ്ക്ക് അടിച്ചുവീഴ്ത്തി തലയിൽ ചവിട്ടി; മരിച്ചത് തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ ആലി
മറയൂർ: കാട്ടാനകൂട്ടത്തെ അടുത്തുകാണനെത്തിയ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ ആലിയാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30തോടെ ചിന്നാർ-മറയൂർ റോഡിൽ ആലപ്പെട്ടി ഭാഗത്തുവച്ചാണ് അക്ബർ അലിയെ ആന ആക്രമിച്ചത്. ഈ ഭാഗത്ത് ആനകൂട്ടം റോഡിൽ ഇറങ്ങുന്നത് പതിവാണ്. ഇരു ഭാഗത്തേയ്ക്കും കടന്നുപോകാൻ മാർഗ്ഗമില്ലാത്തതിനാൽ ആനകൂട്ടം ഈ ഭാഗത്ത് പാതയോരത്ത് തമ്പടിച്ചിരുന്നു. ആനകൂട്ടത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ഇതുവഴിയെത്തിയ വാഹനങ്ങൾ ഇരുഭാഗത്തുമായി അൽപ്പം ദൂരത്തിൽ നിർത്തിയിട്ടിരുന്നു.
അക്ബർ അലിയും സുഹൃത്തുക്കളും പുതുക്കോട്ടയിൽ നിന്നും മറയൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന എന്നാണ് ലഭ്യമായ വിവരം. വാഹനം നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും അക്ബർ അലി മുന്നോട്ട് നീങ്ങി ആനയുടെ അടുത്തെത്തുകയായിരുന്നെന്നാണ് ദൃസാക്ഷികളിൽ നിന്നും വനംവകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടുള്ള വിവരം. അപകടം മനസ്സിലാക്കി. മുന്നറിയിപ്പ് നൽകാനെന്നവണ്ണം നിർത്തിയിട്ടിരുന്ന വാഹനത്തിലെ ഡ്രൈവർ ഹോണടിച്ചെന്നും ഇതുകേട്ട് ആന പെട്ടെന്ന് തിരിയുകയും തൂമ്പികൈയ്ക്ക് അടിച്ചുവീഴ്ത്തി തലയിൽ ചവിട്ടിയെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ ഫോറസ്റ്റ് വാച്ചർമാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ഇയാളെ ഉടൻ മറയൂർ പ്രാഥമീകാരോഗ്യത്തിൽ എത്തിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥരീകരിച്ചത്. തലയോട്ടി പൊട്ടിയിരുന്നു.മറയൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചുവരുന്നു. കഴിഞ്ഞ ദിവസം കാന്തല്ലൂർ ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെട്ട പാളപ്പെട്ടി ആദിവാസി ഊരുനിവാസിയും വനംവകുപ്പിലെ താൽക്കാലിക വാച്ചറുമായ ശേഖറിന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ഈ ഭാഗത്ത് ആനകൂട്ടം റോഡിൽ ഇറങ്ങുന്നത് പതിവാണ്. ഇരു ഭാഗത്തേയ്ക്കും കടന്നുപോകാൻ മാർഗ്ഗമില്ലാത്തതിനാൽ ആനകൂട്ടം ഈ ഭാഗത്ത് പാതയോരത്ത് തമ്പടിച്ചിരുന്നു. ആനകൂട്ടത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ഇതുവഴിയെത്തിയ വാഹനങ്ങൾ ഇരുഭാഗത്തുമായി അൽപ്പം ദൂരത്തിൽ നിർത്തിയിട്ടിരുന്നു. അക്ബർ അലിയും സുഹൃത്തുക്കളും പുതുക്കോട്ടയിൽ നിന്നും മറയൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന എന്നാണ് ലഭ്യമായ വിവരം. വാഹനം നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്നും അക്ബർ അലി മുന്നോട്ട് നീങ്ങി ആനയുടെ അടുത്തെത്തുകയായിരുന്നെന്നാണ് ദൃസാക്ഷികളിൽ നിന്നും വനംവകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടുള്ള വിവരം.
മറുനാടന് മലയാളി ലേഖകന്.