കണ്ണൂര്‍: കണ്ണൂരില്‍ ബന്ധു വീട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. വടകര മേപ്പയില്‍ റോഡ് കൃഷ്ണപുരത്തെ തമന്ന മുരളിയാണ് (23) മരിച്ചത്. ബംഗ്‌ളൂരിലെ ശ്രീ സിദ്ധാര്‍ത്ഥ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് വിദ്യാര്‍ത്ഥിനിയാണ്.

കഴിഞ്ഞ ദിവസം ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മക്രേരി ബാവോട്ടെ ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താരത്ത് മുരളി മണിയൂര്‍ - രശ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പൂജ, കാര്‍ത്തിക്ക് 'സംസ്‌കാര ചടങ്ങുകള്‍ വടകരയില്‍ നടക്കും.