- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വ്യവസായി മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ അന്തരിച്ചു; വിട പറഞ്ഞത് കെ ഖത്തര്‍ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറുമായിരുന്ന വ്യക്തിത്വം
പ്രവാസി വ്യവസായി മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ അന്തരിച്ചു
ദോഹ: ഖത്തര്‍ കെ.എം.സി.സി മുന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയില്‍ നിര്യാതനായി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പൊയിലൂര്‍ സ്വദേശിയാണ്. മാഥര്‍ പ്ലസ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഹൈലാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്,
മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി സെക്രട്ടറി, താനക്കോട്ടോര്‍ യു.പി. സ്‌കൂള്‍ മാനേജര്‍, ആക്കോട് ഇസ്ലാമിക് സെന്റര്‍ പാനൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പൊയിലൂര്‍ ട്രഷറര്‍, തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മക്കള്‍: അഫ്‌സല്‍, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ. മരുമക്കള്‍: നബീറ, സബിത, ഷാന, ഷംന ഷെറിന്‍, സിതാര മെഹ്ജബിന്‍, സമീര്‍
സഹോദരങ്ങള്‍: യൂസഫ്, ആമി, പാത്തൂട്ടി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം നാളെ രാവിലെ പൊയിലൂര്‍ ജുമാ മസ്ജിദില്‍ നടക്കും




