കോട്ടയം: കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുന്‍ എംഎല്‍എയുമായ പി.എം. മാത്യു (75)അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ഓടെയുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കും.

ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് (എം)ല്‍ പ്രവര്‍ത്തിച്ചിരുന്നു. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. 2025 മേയ് മാസത്തില്‍ തുടങ്ങിയ നാഷനല്‍ ഫാര്‍മേഴ്സ് പാര്‍ട്ടിയുടെ (എന്‍എഫ്പി) ജനറല്‍ സെക്രട്ടറിയായിരുന്നു. കര്‍ഷക ക്ഷേമത്തെ എന്നും പിന്തുണച്ചിരുന്ന ആളാണു മാത്യു.

കേരള യൂണിവേഴ്സിറ്റി സെനറ്റിലും വിവിധ ബോര്‍ഡുകളിലും സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുസുമം മാത്യുവാണ് ഭാര്യ. മൂന്ന് മക്കള്‍.