- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേല്‍പ്പാലത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രികര്‍ താഴേയ്ക്ക് പതിച്ച് അപകടം; തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് വയസുള്ള കുഞ്ഞിന് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മേല്‍പ്പാലത്തില്‍ നിന്ന് സ്‌കൂട്ടര്‍ താഴേയ്ക്ക് പതിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാര്‍ സ്വദേശി സിമിയാണ് (32) മരിച്ചത്.
സിമിക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസുള്ള കുഞ്ഞിനും സഹോദരിക്കും പരിക്കേറ്റു. പരുക്കേറ്റ സിമിയുടെ മകള്‍ ശിവന്യ (3), സഹോദരി സിനി (32) എന്നിവര്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി താഴെ സര്‍വീസ് റോഡിലേക്കു വീഴുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ കുഞ്ഞും മറ്റൊരു സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മയ്യനാട് മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ബന്ധു പറഞ്ഞു. വണ്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സിമി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷം മാത്രമേ അപകടകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് താഴേക്കു വീണതാണെന്നാണു പ്രാഥമിക നിഗമനം. സ്‌കൂട്ടര്‍ മേല്‍പ്പാലത്തിനു മുകളില്‍ തന്നെയാണ്. ഇവിടെനിന്ന് ഏറെ താഴെയുള്ള സര്‍വീസ് റോഡിലേക്കു യാത്രക്കാര്‍ വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പോകുന്ന സര്‍വീസ് റോഡില്‍ അപകടസമയത്ത് ഒരു സ്‌കൂട്ടര്‍ മാത്രമാണ് കടന്നുപോയത്.