കോഴിക്കോട്: നാദാപുരം പുറമേരിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . പുറമേരി കൊഴുക്കണ്ണൂർ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.