- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പിടിയിലായത് നിലമ്പൂർ വനത്തിൽ ആയുധ പരിശീലനം നടത്തിയ മാവോയിസ്റ്റ് എന്ന് പൊലീസ്; പിടിയിലായ രാഘവേന്ദ്രയ്ക്ക് ഒപ്പമുണ്ടായിരുന്ന വയനാടുകാരനും ഡ്രൈവറും രക്ഷപ്പെട്ടു; പിടിയിലായ ആൾക്ക് മലപ്പുറത്തും തീവ്രവാദ കേസ്; കണ്ണൂരിൽ എത്തിയത് ആയുധം വാങ്ങാനെന്ന് സംശയം
കണ്ണൂർ: കണ്ണൂരിൽ പിടിയിലായത് നിലമ്പൂർ വനത്തിൽ ആയുധ പരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനമാചരിക്കുകയും ചെയ്ത സംഘത്തിലൊരാളെന്ന് പൊലിസ്. കണ്ണൂർ വളപട്ടണത്തു നിന്നും വാഹന പരിശോധനയ്ക്കിടെ അറസ്റ്റു ചെയ്ത മാവോയിസ്റ്റിനെ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവൻ ചോദ്യം ചെയ്തിനു ശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി. വിവരമറിയിച്ചതിനെ തുടർന്നെത്തിയ എൻ.എൻ.ഐ ഉദ്യോഗസ്ഥരാണ് കുറ്റാരോപിതനെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം വളപട്ടണത്തും നിന്നും പിടികൂടിയ മാവോയിസ്റ്റിനെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ചോദ്യം ചെയ്തതിനു ശേഷം എൻഐഎ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. എന്നാൽ കുറ്റാരോപിത നിൽനിന്നും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് വൻ സുരക്ഷാ സന്നാഹങ്ങളോടെ ആന്ധ്ര സ്വദേശി ഗൗതം, രവി മുരുകേഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന യുവാവിനെ കണ്ണുർ പൊലിസ് ക്ലബിൽ കൊണ്ടുവന്നത്.
ഇയാൾ മലപ്പുറം എടക്കര പൊലിസ് സ്റ്റേഷനിൽ 2017 സെപ്റ്റംബറിൽ രജിസ്റ്ററിൽ ചെയ്ത തീവ്രവാദ കേസിൽ പ്രതിയാണെന്ന് സിറ്റി പൊലിസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു. കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തിയിരുന്ന കേസ് ഒരു മാസം മുൻപാണ് എൻ.ഐ.എ ഏറ്റെടുത്തത്. കണ്ണുരിൽ അജ്ഞാതരായ മൂന്നു പേർ വാഹനത്തിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് രവി മുരുകേഷിനെ പിടികൂടിയതെന്ന് എസ്പി അറിയിച്ചു.
ഇയാളുടെ യഥാർത്ഥ പേര് രാഘവേന്ദ്രയെന്നാണ്. ഇയാളിൽ നിന്നും രണ്ടു വ്യത്യസ്ത ഫോട്ടോയുള്ളആധാർ കാർഡ് പിടിച്ചെടുത്തിട്ടുണ്ട്. രാഘവേന്ദ്രയുടെ കൂടെ ഒരു വയനാട് സ്വദേശിയും ഡ്രൈവറും സഞ്ചരിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തിയില്ലെന്നും എസ്പി പറഞ്ഞു. ഇവർ കണ്ണുരിലെത്തിയത് ആയുധങ്ങളോ മറ്റു സാധനങ്ങളോ വാങ്ങാനാണെന്നാണ് സംശയിക്കുന്നത്.
എന്നാൽ പൊലിസിനോട് മാവോയിസ്റ്റ് ബന്ധം സമ്മതിച്ചതല്ലാതെ മറ്റു കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെന്നും എസ്പി പറഞ്ഞു.പൊലിസ് വിവരമറിയിച്ചതിനെ തുടർന്നാണ് എൻ.ഐ.എ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തുകൊച്ചിയിലേക്ക് കൊണ്ടുപോയത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുമെന്ന് പൊലിസ് മേധാവി അറിയിച്ചു. കണ്ണുർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ നേരത്തെ മാവോവാദി സാന്നിധ്യമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്