- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനത്തെ കാണിച്ചുള്ള പരിപാടി മതി, രഹസ്യമാക്കി വെക്കേണ്ട കാര്യമില്ല; ഇനിയും മിന്നൽ സന്ദർശനം തുടരും; വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അതു കാര്യമാക്കുന്നില്ല; വടകര റെസ്റ്റ് ഹോസിലെ മിന്നൽ സന്ദർശനം വെറും ഷോയെന്ന വിമർശനം ഉരുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനങ്ങൾക്കെതിരെ വിമർശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. എല്ലാം വെറും ഷോയാണെന്നാണ് ഇതിൽ പ്രധാനമായും ഉയരുന്ന വിമർശനം. എന്നാൽ, തന്റെ മിന്നൽ സന്ദർശനങ്ങളെ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എന്ത് വന്നാലും ഇതുപോലെ തന്നെ മുന്നോട്ടുപോകുമെന്നമാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പക്ഷം.
ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. ഇവിടെ ജനങ്ങളെ കാണിച്ചുള്ള പരിപാടി മതിയെന്നു മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസിൽ എന്താണ് നടക്കുന്നതെന്ന് ജനം അറിയണം. അതുകൊണ്ടാണ് അങ്ങനെ പോയത്. രഹസ്യമായി വയ്‌ക്കേണ്ട കാര്യമില്ല. മുൻപ് ഇതുപോലെ പോയ സ്ഥലങ്ങൾ ഇപ്പോൾ വളരെ കൃത്യമായി പ്രവർത്തിക്കുന്നു. ഇനിയുള്ള വർഷങ്ങളിലും ഇങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. വിമർശിക്കുന്നവർ വിമർശിക്കട്ടെ. ഞാൻ അതു കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
റെസ്റ്റ് ഹൗസുകൾ ഇതിനകം തന്നെ വളരെ മുന്നോട്ട് പോയിട്ടുണ്ട്. കേരള പിറവി ദിനത്തിൽ ബുക്കിങ് തുങ്ങി ചുരുങ്ങിയ ദിനത്തിൽ തന്നെ ലക്ഷക്കണത്തിന് രൂപയാണ് ലഭിച്ചത്. അങ്ങനെ ബുക്ക് ചെയ്തെത്തുന്ന കുടുംബം പിന്നീടും അവിടെ വരേണ്ടതുണ്ട്. 1251 മുറിയുണ്ട്. അവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ നൽകണം. ഒറ്റയടിക്ക് പറ്റില്ലെങ്കിലും അതു വൈകാതെ ഉറപ്പുവരുത്തേണ്ടതുണ്ട്, ശുചിത്വം ഉറപ്പുവരുത്തണം.
നമ്മുടെ വീട് തന്നെയാണ് നമ്മുടെ റസ്റ്റ് ഹൗസ്. അമ്മമാരും കുട്ടികളും സഹോദരിമാരും വരുന്ന സ്ഥലമാണ് അവിടെ ഉണ്ടാകാൻ പാടില്ലാത്തത് ഉണ്ടാകാൻ പാടില്ല. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാൻ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. നന്നായി റെസ്റ്റ് ഹൗസുകൾ നവീകരിച്ച മാനേജർമാരെയൊക്കെ അപ്പോൾ തന്നെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ, എറണാകുളം തൃപ്പൂണിത്തുറ റസ്റ്റ് ഹൗസുകൾ.
ജനത്തെ കാര്യങ്ങൾ അറിയിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് ക്ലിയർ ചെയ്യാനുള്ള ഉത്തരവാദിത്തം ഉണ്ട്. എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാൻ കഴിയണം. അതിനെ പിന്തുണക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്. വിമർശനത്തെ സ്വീകരിക്കണമോയെന്നത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. വിമർശിക്കുന്നവരെ തെറ്റ് പറയില്ല. ഇനിയും പോകും. ഇനിയും സന്ദർശിക്കും. നിങ്ങൾ എത്ര വിമർശിച്ചാലും കേരളത്തിൽ സർക്കാർ ഉദ്ദേശിക്കുന്നത് പോലെയാണോ പ്രവർത്തികൾ നടക്കുന്നതെന്ന് നേരിട്ടും ഉദ്യോഗസ്ഥ തലത്തിലും പരിശോധിക്കും. എങ്ങനെയൊക്കെയാണോ ഒരു മന്ത്രിക്ക് ഇക്കാര്യത്തിൽ ശ്രമിക്കാൻ കഴിയുക അത് നൂറ് ശതമാനവും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വടകര റസ്റ്റ് ഹൗസിൽ നടത്തിയ സന്ദർശനത്തിൽ മദ്യകുപ്പികൾ കണ്ടെത്തിയിരുന്നു. ഒഴിഞ്ഞ മദ്യകുപ്പികൾ ചൂണ്ടി ഉദ്യോഗസ്ഥരോട് അദ്ദേഹം കയർത്ത് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ഇതെല്ലാം പിആർ ആണെന്നും എന്തുകൊണ്ട് മന്ത്രി റോഡിന്റെ അവസ്ഥ കാണുന്നില്ലെന്നും ചോദിച്ച് ഒരുവിഭാഗം രംഗത്തുവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ