- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി, കാണ്ടാമൃഗം തോറ്റുപോകും; കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായിക്ക് പരിചയപ്പെടുത്തി കൊടുത്തത് സി എം രവീന്ദ്രൻ; ലാവ്ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം; ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ലാവലിൻ കേസ് അടക്കം ഉയർത്തിക്കാട്ടി കൊണ്ടാണ് മുല്ലപ്പള്ളി രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറും തമ്മിൽ 12 വർഷമായി നല്ല ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇതിന് പിന്നിൽ നിന്നത് സിഎം രവീന്ദ്രനാണെന്നും ്അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തികൊടുത്തത് സി എം രവീന്ദ്രൻ ആണ്. ലാവ്ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിക്കും പ്രതികരിക്കാൻ ഒന്നുമില്ലേ. ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടി. വെറുതെ സമയം കളഞ്ഞു. പാർട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. അന്താരാഷ്ട്ര മാനമുള്ള കേസിൽ സീതാറാം യെച്ചൂരിയും എസ്ആർപിയും പ്രതികരിക്കുന്നില്ല.
അനൂപിന്റെ മൊഴികളിൽ വിശദ അന്വേഷണം വേണം. സിപിഐ മുൻ നേതാക്കളുടെ പരമ്പര്യത്തിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് കാനം രാജേന്ദ്രൻ മറന്ന് പോകരുത്. കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇന്നലെ കാട്ടിയത് അസാമാന്യ തൊലിക്കട്ടിയാണ്. കാണ്ടാമൃഗം പോലും തോറ്റുപോകും. സിപിഎം മുതലാളിമാർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എം ശിവശങ്കരന് ശേഷം സിഎം രവീന്ദ്രനിലേക്ക് ആരോപണങ്ങൾ മുറുകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. : മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ ഊഴം കാക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചന. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങൾ ശിവശങ്കറിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്.
വർഷങ്ങളായി സിപിഎം മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന രവീന്ദ്രൻ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണു ശിവശങ്കറിനെ കാണാൻ പതിവായി വൈദ്യുതി ബോർഡ് ആസ്ഥാനത്ത് എത്തിയിരുന്നത്. ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് കേന്ദ്ര ഡപ്യുട്ടേഷനിൽ പോകാൻ ശ്രമിച്ച ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിച്ചത് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണെന്നാണ് റിപ്പോർട്ട്. യുഡിഎഫ് ഭരണ കാലത്ത് ശിവശങ്കർ പ്രിയങ്കരനായിരുന്നു. ദേശീയ ഗെയിംസിന്റെ സംഘാടനത്തിന് ചുക്കാൻ പിടിച്ച വ്യക്തി. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ പതിയെ സംസ്ഥാനം വിടാനായിരുന്നു നീക്കം.
ദേശീയ ഗെയിംസോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി ശിവശങ്കർ മാറുമെന്ന വിലയിരുത്തൽ സജീവമായിരുന്നു. നിരവധി ആരോപണങ്ങൾ ഉയർന്നു. എന്നാൽ സിഎം രവീന്ദ്രനുമായുള്ള അടുപ്പം കാര്യങ്ങൾ മാറ്റി മറിച്ചു. ഇതോടെ മുഖ്യമന്ത്രിയുമായി ശിവശങ്കർ പാലം തീർത്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേരുന്നതിനു മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രികയുടെ വിശദാംശങ്ങൾ ശിവശങ്കർ ശേഖരിച്ചിരുന്നു. ഓരോ വകുപ്പിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങൾ ടൈപ്പ് ചെയ്തു തയാറാക്കി. ഇതെല്ലാം സിഎം രവീന്ദ്രന്റെ കൂടി പിന്തുണയോടെയായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലേക്ക് ശിവശങ്കർ സ്വാധീനമുണ്ടാക്കുന്നത്.
വകുപ്പു വിഭജനത്തിനു ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി, നടപ്പാക്കേണ്ട കാര്യങ്ങൾ കവറിലാക്കി ഓരോ മന്ത്രിക്കും നൽകി. അതിനു ശേഷമാണു ശിവശങ്കർ വൈദ്യുതി ബോർഡ് വിട്ടു മുഖ്യമന്ത്രിയുടെ ഓഫിസിൽ ചേർന്നത്. ഈ കവർ നൽകലോടെ ശിവശങ്കറിനെ മുഖ്യമന്ത്രിക്കും ബോധിച്ചു. ഇമേജുണ്ടാക്കാൻ ശിവശങ്കറിനെ കൂടെ കൂട്ടാനും തീരുമാനിച്ചു. അന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെയും ജേക്കബ് തോമസിനേയും ടീമിൽ എത്തിച്ചു. ഇവരെ എല്ലാം പിന്നീട് രവീന്ദ്രൻ വെട്ടി. ശിവശങ്കറുമായി ചേർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണ്ണായക ശക്തിയായി. ഇതിനിടെയാണ് സ്വപ്നാ സുരേഷ് വില്ലത്തിയായി എത്തിയത്.
ശിവശങ്കർ അറസ്റ്റിലാകുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരിൽ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കൽ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രവീന്ദ്രന് നിർണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനൻ പ്രതിപക്ഷ നേതാവായപ്പോൾ പാർട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാർട്ടി നിയമനം.
മറുനാടന് മലയാളി ബ്യൂറോ