- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാട്ടുകാർ കണ്ടത് അഴുക്കുചാലിന് സമീപത്തായി പൂച്ചകൾ കൂട്ടം കൂടി കയറുന്നത്; പൊലീസ് എത്തിയപ്പോൾ കണ്ടത് തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ; രക്ഷിച്ച കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു
മുംബൈ: മനുഷ്യനോട് ഏറ്റവും ഇണങ്ങി താമസിക്കുന്ന മൃഗമാണ് പൂച്ച. ഒരു അപകടം വരുമ്പോൾ അടക്കം പൂച്ചക്ക് കൃത്യമായി അറിയാനും സാധിക്കും. അത്തരത്തിൽ പൂച്ചകളുടെ ഇടപെടൽ കൊണ്ട് തിരിച്ചു കിട്ടിയത് ഒരു കുഞ്ഞു ജീവനാണ്. തുണിയിൽ പൊതിഞ്ഞ് മരണത്തിന്റെ വക്കിലെത്തിയ ഒരു ചോര കുഞ്ഞിന് ജീവൻ തിരിച്ചു കിട്ടിയതിന് കാരണക്കാർ ഇപ്പോൾ ആ പൂച്ചകളാണ്.
മുംബൈയിലെ പന്ത്നഗറിലാണ് സംഭവം. അഴുക്കുചാലിന് സമീപം പൂച്ചകൾ കൂട്ടംകൂടി കരയുന്നത് കണ്ട പ്രദേശവാസികളാണ് ആദ്യം അവിടേക്ക് ശ്രദ്ധിക്കുന്നത്. പൂച്ചകളുടെ കൂട്ടക്കരച്ചിൽ സംബന്ധിച്ച് നാട്ടുകാർ പന്ത്നഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ചോര കുഞ്ഞിനെ കണ്ടെത്തിയത്.
നഗരത്തിലെ ക്രൈം ഹോട്ട്സ്പോട്ടുകളിൽ പട്രോളിങ് നടത്തുന്ന മുംബൈ പൊലീസിന്റെ നിർഭയ സ്ക്വാഡ് ആണ് സംഭവസ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെയും എടുത്ത് പൊലീസുകാർ നിൽക്കുന്ന ചിത്രവും മുംബൈ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ കുറിച്ചോ ഇവിടെ ഉപേക്ഷിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മറുനാടന് ഡെസ്ക്