തലശേരി: വധശ്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മധ്യവയസ്‌കനെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു പൊലീസ് പിടികൂടി. കണ്ണൂർ കടമ്പൂർ സ്വദേശി കുണ്ടത്തിൽ ഹൗസിൽ രാജീവൻ (52) ആണ് എടക്കാട് പൊലീസ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു അറസ്റ്റു ചെയ്തത്.

2002 ലാണ് കേസിനാസ്പദമായ സംഭവം. കടമ്പൂർ മഞ്ജു ലോട്ടറി ഉടമയുടെ വീട്ടിൽ കയറി മഞ്ജു ഉടമയുടെ സഹോദരങ്ങളായ മുരളി, മനീഷ് എന്നിവരെ വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. എടക്കാട് പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നിർദ്ദേശപ്രകാരം എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പേത്ത്, ഗ്രേഡ് എസ്‌ഐ സുൽഫിക്കർ, സി.പി.ഒ.മാരായ നിജിൽ, രാജേഷ്, നിഷാന്ത് എന്നിവർ പ്രതിയെ പിടികൂടാൻ ഉണ്ടായിരുന്നു.

വിദേശത്ത് കടന്ന പ്രതിയെ തിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു.ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടർന്നാണ് പൊലിസ് കരിപുർ എയർപോട്ടിലെത്തി പിടികൂടിയത്.