കണ്ണൂർ: ചക്കരക്കൽ പൊതുവാച്ചേരി കനാലിൽ കണ്ടെത്തിയ മൃതദേഹം നാലു ദിവസം മുൻപ് കാണാതായ ചക്കരക്കൽ പ്രശാന്തിനിവാസിൽ പ്രജീഷിന്റെതാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ചക്കരക്കൽ സ്വദേശിയായ പ്രജീഷി (32)നെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുകയായിരുന്നു.

തിങ്കളാഴ്‌ച്ച രാവിലെ പത്തു മണിയോടെ പൊതുവാച്ചേരി കനാലിൽ കുറ്റികാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്‌ച്ച രാവിലെ ഞെട്ടിക്കുന്ന കൊലപാതക വാർത്ത അറിഞ്ഞത് മുതൽ നാടെങ്ങും നടുക്കത്തിലാണ്. കൊലപാതകത്തിന് കാരണം മോഷണവിവരം പൊലിസിനെ അറിയിച്ചതാണെന്നാണ് സൂചന.



താഴെ മൗവ്വഞ്ചേരിയിൽ വീടിന്റെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുക്കുന്ന വീടിന്റെ തേക്ക് മരം മോഷണം പോവുകയും ഇതു സംബന്ധിച്ച് ചിലർ അറസ്റ്റിലാവുകയും ചെയ്തിരുന്നു പിന്നീട് റിമാൻഡിലായ പ്രതികൾ പുറത്തിറങ്ങുകയും ചെയ്തു.

മോഷണം അധികൃതരെ അറിയിച്ചത് പ്രജീഷാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജീവന് ഭീഷണി ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഇതിനു ശേഷമാണ് നാലു ദിവസം മുൻപ് പ്രജീഷിനെ കാണാതാവുന്നത്.ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രജീഷിന്റെതെന്നു സംശയിക്കുന്ന ചെരുപ്പുകൾ ചക്കരക്കൽ കുട്ടി കുന്നിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയത് ഡോഗ് സ്‌ക്വാഡും പൊലിസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിങ്കളാഴ്‌ച്ച രാവിലെ പൊതുവാച്ചേരി കനാലിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.



പ്രജീഷിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഉടൻ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റു ചെയ്യുമെന്നും ചക്കരക്കൽ സിഐ അറിയിച്ചു.