അടൂർ: ആശുപത്രിയിൽ നിന്ന് എടുത്തു കൊണ്ടു വന്ന സർജിക്കൽ സ്പിരിറ്റ് കഴിച്ച് രണ്ടു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. പത്തനാപുരം ജനതാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകേന്ദ്രൻ, സുഹൃത്ത് പ്രസാദ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റൊരു സുഹൃത്ത് രാജീവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

സെക്യൂരിറ്റി ജീവനക്കാരനായ മുരുകേന്ദ്രൻ രണ്ട് ദിവസം മുൻപാണ് സ്പിരിറ്റ് നാട്ടിലെത്തിച്ചത്. വീട്ടിൽ വച്ചാണ് കഴിച്ചത്. ഇന്ന് രാവിലെ മൂവരും അതീവ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് രണ്ടു പേർ മരിച്ചത്.

ഇവരുടെ നില ഗുരുതരമായപ്പോൾ അടൂർ മരിയ ആശുപത്രിയിലേക്ക് കയറ്റി. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള രാജീവിനെ ഇവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.