- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീത പ്രേമികളുടെ മനം കവർന്ന് 'എൻ കണ്ണുക്കുള്ളേ നീ താനേ'; ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും അഭിനയിച്ച സംഗീത ആൽബം റിലീസ് ചെയ്തു; സംഗീതം പകർന്നത് ഇളയരാജയുടെ മരുമകൻ രവി വിജയാനന്ദ്
തിരുനനന്തപുരം: സംഗീതപ്രേമികളുടെ മനം കവർന്ന് ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും ഒരുമിച്ച് അഭിനയിച്ച സംഗീത ആൽബം 'എൻ കണ്ണുക്കുള്ളേ നീ താനേ'. ഡി.എം.ഡി മിറാക്കിൾസ് എന്ന യൂട്യൂബ് ചാനലിൽ ആണ് 'എൻ കണ്ണുക്കുള്ളേ നീ താനേ' എന്ന തമിഴ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തിരിക്കുന്നത്. വിജയകുമാർ നിർമ്മിച്ച ഈ ആൽബത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മനൂപ് ചന്ദ്രനാണ്.
ഡി.എം.ഡിയുടെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മരുമകൻ രവി വിജയാനന്ദാണ് സംഗീതം നൽകിയിരിക്കുന്നത്. നിരവധി തമിഴ് ഹിറ്റ് ഗാനങ്ങൾ ആലപിച്ച വി.വി. പ്രസന്നയും സൈദ്ധാവി ജി.വി. പ്രകാശുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിനു മോഹൻദാസിന്റെ അവതരണത്തിൽ പുറത്തിറങ്ങിയ 'എൻ കണ്ണുക്കുള്ളേ നീ താനേ'ക്ക് നല്ല പ്രതികരണമാണ് സംഗീതപ്രേമികളിൽനിന്ന് ലഭിക്കുന്നത്.
ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തങ്ങൾക്കും മറ്റ് ട്രാൻസ് വ്യക്തികൾക്കും ഈ ആൽബം പ്രചോദനമാകുമെന്നും സൂര്യയും ഇഷാനും പറയുന്നു. വയനാട് മേപ്പാടി, കുന്നംകുളം, ചാവക്കാട് അകലാട് ബീച്ച് എന്നിവിടങ്ങളിലെ മനോഹര ലൊക്കേഷനുകളിലാണ് ആൽബം ചിത്രീകരിച്ചത്.
ഏറെ നാളത്തെ സൗഹൃദം പ്രണയമായി മാറിയതോടെയാണ് തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാൻ കെ.ഷാനും വിവാഹിതരായത്. കുടുംബങ്ങളുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം.
ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാൻ തീരുമാനിച്ച സൂര്യ. സ്ത്രീയല്ല, പുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച ഇഷാൻ കെ. ഷാൻ. വെല്ലുവിളികൾ നിറഞ്ഞ വഴികളെല്ലാം ഒരുപോലെ നേരിട്ടവർ. ഏറെ നാളത്തെ സൗഹൃദം പ്രണയമായി.ഇനിയങ്ങോട്ട് ഒന്നിച്ചുനടക്കാൻ തീരുമാനിച്ചു.
പ്രണയം പൂവണിയുമ്പോള് എല്ലാം നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. വിവാഹം നാടും നാട്ടാരും അറിഞ്ഞു തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹം. സൂര്യയും സമ്മതം മൂളി പിന്നാലെ കുടുംബാംഗങ്ങൾ ചേർന്ന് മംഗളമായി ചടങ്ങ് നടത്തിക്കൊടുക്കുകയായിരുന്നു.