- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം; പിണറായിയെ കണ്ടിട്ട് സുധാകരൻ മിണ്ടാത്തതിന് കാരണം വ്യത്യസ്ത ശൈലിയും; ആ വിവാദ കണ്ടുമുട്ടലിൽ വിശദീകരണവുമായി മന്ത്രി എംവി ഗോവിന്ദൻ; ധനമന്ത്രി മരച്ചീനിയെ കൂട്ടുപിടിക്കുമ്പോൾ മദ്യ നിർമ്മാണത്തിന് എക്‌സൈസ് മന്ത്രിയുടേത് കശുമാങ്ങ മോഡൽ; കുടിയന്മാർക്ക് ഇനി നല്ല കാലം
കണ്ണുർ: കെപിസിസിയുടെ നിയുക്ഥ അധ്യക്ഷൻ കെ.സുധാകരൻ നിയമ സഭയിൽ വന്നപ്പോൾ അദ്ദേഹത്തെ കണ്ട് അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ വ്യക്തിപരമായ ബന്ധങ്ങളിൽ കാണിക്കുന്നത് ശരിയല്ലെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ.
എന്നാൽ സുധാകരൻ അധ്യക്ഷ പദവിയിലേക്ക് വന്നതുകൊണ്ട് കോൺഗ്രസ് പഴയ നിലയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും നയങ്ങൾ മാറ്റാത്തതാണ് കോൺഗ്രസിന്റെ അധ:പതനത്തിന് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുത്തകകളെ സഹായിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന നയങ്ങൾ തന്നെയാണ് കോൺഗ്രസ് തുടരുന്നത്.
അതു തിരിമറിയാത്തിടത്തോളം കോൺഗ്രസ് രക്ഷപ്പെടില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ട് മിണ്ടാത്തത് ഓരോരുത്തർക്കും വ്യത്യസ്തമായ ശൈലിയുള്ളതു കൊണ്ടാണെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്‌ളബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശുമാങ്ങയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കുന്നത് പരിഗണനയിൽ
കശുമാങ്ങയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. കശുഅണ്ടിക്ക് മാത്രമല്ല കശുമാങ്ങയ്ക്കും വില കിട്ടുന്ന സാഹചര്യമുണ്ടാകും. മുല്യവർധിതഉൽപ്പന്നങ്ങൾ കാർഷിക ഫലങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നത് കർഷകർക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഗോവൻ മോഡലിൽ ഫെനി ഉൽപ്പാദിപ്പിക്കുന്നതിന് നമ്മുടെ നാട്ടിൽ ഏറെ നൂലാമാലകളുണ്ട്.
മരച്ചീനിയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ ബഡ്ജറ്റിൽ ധനമന്ത്രി ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ഈക്കാര്യം ആലോചിക്കുമെന്നും ഈ വിഷയം തള്ളിക്കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടുമ്പുറങ്ങളിൽ പ്രായമായ സ്ത്രീകൾ കുട്ടികൾക്ക് വയറുവേദനയ്ക്കും മറ്റും കശുമാങ്ങ വാറ്റിയ വെള്ളം പത്തായത്തിൽ വെച്ച് സുക്ഷിച്ചു കൊടുക്കാറുണ്ട്. ഔഷധമായിട്ടാണ് ഇതുപയോഗിക്കുന്നത്.വീര്യം കൂടിയും വീര്യമില്ലാത്തതുമായ മദ്യം ഇങ്ങനെ ഉപയോഗിക്കാം. വിദേശത്ത് കയറ്റുമതി ചെയ്യാനും വരുമാനം വർധിപ്പിക്കാനും ഇത്തരം മദ്യം ഉൽപ്പാദിപ്പിച്ചാൽ കഴിയുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ മരിച്ചീനിയിൽ നിന്ന് മദ്യം ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി ധനമന്ത്രി ബാലഗോപാൽ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കശുമാങ്ങയുടെ സാധ്യത എക്‌സൈസ് മന്ത്രിയും പങ്കുവയ്ക്കുന്നത്.
സമ്പുർണ്ണ മദ്യനിരോധനമല്ല മദ്യവർജനമാണ് സർക്കാർ ലക്ഷ്യമിടുന്നത്
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കും. കുട്ടികളെ ലഹരി മുക്തരാക്കുന്നതിലാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു കേരളത്തിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ മുഴുവനായി എടുത്തു കളഞ്ഞ് മറ്റെല്ലാം സ്ഥാപനങ്ങളും തുറക്കുമ്പോൾ മാത്രമേ മദ്യശാലകൾ തുറക്കുകയുള്ളൂ. കള്ളുവിതരണം ചെയ്യുന്നതു പോലെ പാർസൽ സംവിധാനം ഇപ്പോൾ ആലോചിക്കുന്നില്ല.
സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഉൾപ്പെടുത്തി 77350 പേർക്ക് തൊഴിൽ നൽകുമെന്നും അഞ്ച് വർഷം കൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് 40 ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് എം വിഗോവിന്ദൻ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്