- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത മാതാവിനോടോ ക്ഷേത്രങ്ങളോടോ വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ വിശ്വാസത്തിന്റെ വക്താക്കളാകുന്നത് കാപഠ്യമെന്ന് മുരളീധര റാവു; ഭൂരിപക്ഷ ഹിന്ദുസമൂഹം ഭിന്നിച്ചു നിൽക്കേണ്ടവരല്ലെന്ന് പറഞ്ഞ് തുഷാർ വെള്ളാപ്പള്ളി; സിപിഎം ശ്രമം ശബരിമലയെ തകർക്കാനെന്ന് ശ്രീധരൻ പിള്ളയും: ശരണം വിളികളും അയ്യപ്പമന്ത്രങ്ങളുമായി അനന്തപുരിയെ ജനസാഗരമാക്കി എൻഡിഎയുടെ ശബരിമല രക്ഷായാത്രക്ക് സമാപനം
തിരുവനന്തപുരം: പന്തളത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ ശബരിമല രക്ഷായാത്ര അക്ഷരാർത്ഥത്തിൽ അനന്തപുരിയെ നിശ്ചലമാക്കി. എൻഡിഎ ചെയർമാനും ബിജെപി അധ്യക്ഷനുമായ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ഒഴുകി എത്തിയത്. വാഹന ഗതാഗതമെല്ലാം സ്തംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലയിലുള്ളവരും അനന്തപരിയിലെ വിശ്വാസികളുമെല്ലാം അണിനിരന്നുള്ള സംരക്ഷണ പദയാത്ര അനന്തപുരി കണ്ട വലിയ പ്രതിഷേധമായി മാറി. ശരണം വിളികളോടെ ഭക്തർ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പട്ടം ജങ്ഷനിൽ നിന്നും ഒത്തു ചേർന്നതോടെ പദയാത്രക്ക് തിരുവനന്തപുരത്ത് ഗംഭീര തുടക്കമായി. ശ്രീധരൻ പിള്ളയ്ക്ക് ഒപ്പം തുഷാർ വെള്ളാപ്പള്ളി, പി.സി.തോമസ്, സുരേഷ്ഗോപി എംപി., ഒ.രാജഗോപാൽ എംഎൽഎ, എം ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയ നേതാക്കൾ യാത്രയിൽ പങ്കുചേർന്നു. യാത്രയിൽ ഉടനീളം ശരണം വിളികളോടെയാണ് വിശ്വാസികൾ പദയാത്രയിൽ പങ്കെടുത്തത്. പട്ടം മുത
തിരുവനന്തപുരം: പന്തളത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ ശബരിമല രക്ഷായാത്ര അക്ഷരാർത്ഥത്തിൽ അനന്തപുരിയെ നിശ്ചലമാക്കി. എൻഡിഎ ചെയർമാനും ബിജെപി അധ്യക്ഷനുമായ പിഎസ് ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ഒഴുകി എത്തിയത്. വാഹന ഗതാഗതമെല്ലാം സ്തംഭിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം എന്നീ ജില്ലയിലുള്ളവരും അനന്തപരിയിലെ വിശ്വാസികളുമെല്ലാം അണിനിരന്നുള്ള സംരക്ഷണ പദയാത്ര അനന്തപുരി കണ്ട വലിയ പ്രതിഷേധമായി മാറി. ശരണം വിളികളോടെ ഭക്തർ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പട്ടം ജങ്ഷനിൽ നിന്നും ഒത്തു ചേർന്നതോടെ പദയാത്രക്ക് തിരുവനന്തപുരത്ത് ഗംഭീര തുടക്കമായി.
ശ്രീധരൻ പിള്ളയ്ക്ക് ഒപ്പം തുഷാർ വെള്ളാപ്പള്ളി, പി.സി.തോമസ്, സുരേഷ്ഗോപി എംപി., ഒ.രാജഗോപാൽ എംഎൽഎ, എം ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് തുടങ്ങിയ നേതാക്കൾ യാത്രയിൽ പങ്കുചേർന്നു. യാത്രയിൽ ഉടനീളം ശരണം വിളികളോടെയാണ് വിശ്വാസികൾ പദയാത്രയിൽ പങ്കെടുത്തത്. പട്ടം മുതൽ സെക്രട്ടറിയേറ്റ് വരെ ഒരു തളർച്ചയുമില്ലാതെയായിരുന്നു എല്ലാവരും. ശരണം വിളികളും അയ്യപ്പമന്ത്രങ്ങളുമായി അനന്തപുരി പരന്നൊഴുകിയ ജനസഹസ്രം ശബരിമല ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഒപ്പം ശബരിമലയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയുള്ള താക്കീതുമായി.
സെക്രട്ടറിയേറ്റിന് മുന്നിൽ അവസാനിച്ച യാത്രയുടെ സമാപന സമ്മേളനം ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതിയേയോ ഭരണഘടനയേയോ ഭാരതമാതാവിനോടോ ക്ഷേത്രങ്ങളോടോ ഒന്നും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ അതിന്റെ ഒക്കെ വക്താക്കളായി നിൽക്കുന്നതിന്റെ കാപഠ്യം ജനത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയ്ക്കോ ജനങ്ങൾക്കോ എതിരല്ല എൻഡിഎയുടെ സമരമെന്നും ഭരണഘടന നൽകുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നതെന്നും മുരളീധർ റാവു പറഞ്ഞു.
ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ സിപിഎമ്മും പിണറായി സർക്കാരുമാണ്. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാർ ഈ ആവശ്യം ഗൗരവമായി എടുക്കുന്നില്ല. സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു എന്നാണ് സിപിഎം പറയുന്നത്. സുപ്രീംകോടതിയേയോ ഭരണഘടനയേയോ ഭാരതമാതാവിനോടോ ക്ഷേത്രങ്ങളോടോ ഒന്നും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകൾ ഇപ്പോൾ അതിന്റെ ഒക്കെ വക്താക്കളായി നിൽക്കുന്നതിന്റെ കാപഠ്യം ജനത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് എതിരായ വിധികളുണ്ടായപ്പോൾ സിപിഎം എത്രയോ തവണ കോടതിയുടെ നടപടികൾക്കെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. സർക്കാർ നടത്തുന്ന അഴിമതിയുടെ വിഹിതമല്ല, വിശ്വാസം സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങൾ ആവശ്യപ്പെടുന്നത്. ശബരിമലവിഷയത്തിൽ രാജ്യത്തൊട്ടാകെയും മറ്റു രാജ്യങ്ങളിലും പ്രതിഷേധം ഉയരുകയാണ്. ആവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സുപ്രീംകോടതിയുടെ വിധിന്യായത്തിന്റെ മറവിലാണ് ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനോ അട്ടിമറിക്കോ ശ്രമിച്ചിട്ടില്ല. വിശ്വാസികൾക്കൊപ്പമാണ് പാർട്ടി. 24 മണിക്കൂറിനകം പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കിൽ എൻഡിഎ പുതിയ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും മുരളീധര റാവു വ്യക്തമാക്കി.
ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവുകൊയ്യാൻ സർക്കാർ ഗൂഢശ്രമം നടത്തുന്നുവെന്നാണ് ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. ശബരിമല പ്രവേശന വിഷയത്തിൽ ഓർഡിനൻസ് ഇറക്കണം. പിടിവാശി ഉപേക്ഷിച്ച് സർക്കാർ സമന്വയത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്. ഭക്തരുടേയും വിശ്വാസികളുടേയും ആചാരങ്ങൾക്ക് വിരുദ്ധമായി ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുകൂല വിധി സമ്പാദിച്ചവർ ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കരുത്. എല്ലാ മതങ്ങളുടേയും വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാൻ ഭരണകക്ഷിക്കാർക്ക് ബാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിച്ചാൽ മാത്രമെ നവകേരളം സൃഷ്ടിക്കാൻ സാധിക്കൂ.
ഭൂരിപക്ഷ ഹിന്ദുസമൂഹം ഭിന്നിച്ചു നിൽക്കേണ്ടവരല്ല. മറിച്ച് യോജിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നപരിഹാരത്തിനു ശ്രമിക്കണം. യോജിക്കേണ്ട മേഖലകളിലെല്ലാം യോജിച്ചു പോകേണ്ടത് അനിവാര്യമാണ്. ഇന്ന് ക്ഷേത്രവും വിശ്വാസവും അവിശ്വാസികൾ കൈപ്പിടിയിലൊതുക്കുമ്പോൾ നാളെ ഭൂരിപക്ഷത്തിന് നിലനിൽപുണ്ടാകുമോ എന്നു ചിന്തിക്കണം. ഒരുമയുടെ തത്വശാസ്ത്രമാണ് വേണ്ടത്. മനുഷ്യരെല്ലാം ഒന്നെന്ന ശ്രീനാരായണ ഗുരുദേവന്റെ മഹാവാക്യം സ്ഥിതിഭേദങ്ങൾക്കെല്ലാം അതീതമായ മാനവികയതയുടെ പ്രഘോഷമാണ്. വലിയ മുന്നൊരുക്കമില്ലാതെ പന്തളത്തു നിന്നും ആരംഭിച്ച ശബരിമല സംരക്ഷണയാത്ര ജനങ്ങളുടെയാകെ പങ്കാളിത്തം കൊണ്ട് വലിയ മുന്നേറ്റമായി മാറി. ഇതൊരു തുടക്കം മാത്രമാണെന്നും തുഷാർ പറഞ്ഞു.
ശബരിമലയെ തകർക്കാനാണ് വർഷങ്ങളായി സിപിഎം ശ്രമിക്കുന്നതെന്നും അതിന് വേണ്ടിയാണ് ഇപ്പോഴത്തെ ഈ സംഭവത്തിൽ സർക്കാർ കടുത്ത തീരുമാനം കൈക്കൊണ്ടതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അതിനായുള്ള എല്ലാ ശ്രമങ്ങളും പാഴായി പോകുമെന്നതിന്റെ തെളിവാണ് ഇപ്പോൾ വിശ്വാസികളുടെ വൻ പ്രതിഷേധമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കഴിഞ്ഞ 10ന് പന്തളം മണികണ്ഠൻ ആൽത്തറയിൽ നിന്നാണ് ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്. യാത്ര വിവിധ ജില്ലകൾ പിന്നിട്ട് ഇന്നലെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചിരുന്നു. യാത്രയിൽ ഉടനീളം വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.