സേലം: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയെ പേടിച്ചു വിദ്യാർത്ഥി ജീവനൊടുക്കി. സേലം മേട്ടൂർ സ്വദേശി ധനുഷിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പരീക്ഷ നടക്കാനിരിക്കെയാണ് മരണം.

പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. മുൻവർഷങ്ങളിലും നീറ്റ് പരീക്ഷയുടെ സമ്മർദ്ദം താങ്ങാനാവാതെ വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.