- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റ് പരീക്ഷ നീട്ടിവെക്കാനാവില്ല; ആവശ്യം തള്ളി സുപ്രീംകോടതി; ഹർജ്ജി സമർപ്പിച്ചത് കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ നീട്ടണമെന്ന്
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 16 ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story