- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാന്റെ രംഗപ്രവേശനത്തിന്റെ ആശങ്കൾക്കിടെ ആദ്യ പരമ്പരക്കൊരുങ്ങി അഫ്ഗാൻ ക്രിക്കറ്റ് ടീം; ക്രിക്കറ്റ് ബോർഡിന് ഇനി പുതിയ ചെയർമാൻ; പാക്കിസ്ഥാനെതിരായ പരമ്പര അടുത്തമാസം തുടങ്ങും
കാബൂൾ: താലിബാൻ അധികാരമേറ്റ ശേഷമുള്ള ആശങ്കകൾക്കിടെ ആദ്യ ക്രിക്കറ്റ് പരമ്പരക്കൊരുങ്ങി അഫ്ഗാനിസതാൻ. പാകിസതാനുമായുള്ള ക്രിക്കറ്റ് പരമ്പര സെപതംബർ 3 മുതൽ ആരംഭിക്കും. നേരത്തേ ശ്രീലങ്കയിൽ നടത്താനിരുന്ന പരമ്പരയാണ് പാക്കിസ്ഥാനിൽ അരങ്ങേറുക.
അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ആക്ടിങ് ചെയർമാനായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുൻ ചെയർമാൻ അസീസുല്ലാഹ് ഫാസിലിയെ ഞായറാഴ്ച തെരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് കാബൂളിൽ വെച്ച് സംസാരിക്കുകയായിരുന്നു ഹാമിദ് ഷിൻവരി.''താരങ്ങളും അവരുടെ കുടുംബവും സുരക്ഷിതരാണ്. താലിബാൻ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. അവർ ഞങ്ങളെ തുടക്കം മുതൽക്കേ പിന്തുണക്കുന്നു. അവർ ഞങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നില്ല. ക്രിക്കറ്റ് മുന്നോട്ട് തന്നെ പോകും'' -ഷിൻവരി പറഞ്ഞു.
നേരത്തെ നിശ്ചയിച്ച പോലെ സീരീസുകളും ഐ.പി.എല്ലും നടക്കുമെന്നും ട്വന്റി 20 ലോകകപ്പിൽ പങ്കെടുക്കുമെന്നും ഷിൻവരി അറിയിച്ചു. എന്നാൽ അഫ്ഗാൻ വനിത ടീമിനെച്ചൊല്ലി ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.അതേസമയം താലിബാൻ ക്രിക്കറ്റിനെ പിന്തുണക്കുമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് സിഇഒ ഹാമിദ് ഷിൻവരി അറിയിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്