- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലപ്പാൽ നെറുകയിൽ കുടുങ്ങിയെന്ന് സംശയം; ളാഹയിൽ ആദിവാസി ദമ്പതികളുടെ നവജാതശിശു മരിച്ചു
പത്തനംതിട്ട: മലമ്പണ്ടാര നാടോടി ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുന്ന നവജാത ശിശു മരിച്ച നിലയിൽ. ളാഹ മഞ്ഞത്തോട്ടിൽ വനത്തിനുള്ളിൽ താമസിക്കുന്ന സന്തോഷിന്റെയും മീനയുടെയും രണ്ട് മാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തി.
ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. ബുധനാഴ്ച രാത്രി മുലപ്പാൽ കൊടുത്തു കിടത്തിയ കുട്ടിയെ വ്യാഴാഴ്ച രാവിലെ പുലർച്ചെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ വായിൽ നിന്നും മുലപ്പാൽ പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നതായും പറയുന്നു. മുലപ്പാൽ നെറുകയിൽ കയറിയതായിരിക്കാമെന്ന നിഗമനത്തിലാണ് ട്രൈബൽ വകുപ്പ്. സന്തോഷിന്റെയും മീനയുടെയും രണ്ടാമത്തെ കുട്ടിയാണ് മരിച്ചത്.