- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ; ശ്രുതിയുടെ ആത്മഹത്യ ഭർത്താവ് സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയതോടെ; ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും ആത്മഹത്യാകുറിപ്പ്
തിരുവനന്തപുരം: നവവധുവായ പത്തൊമ്പതുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല ഇടവ വെൺകുളം സ്വദേശിനി ശ്രുതിയെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുകാലമേ ആയുള്ളൂ ശ്രുതിയുടെ വിവാഹം കഴിഞ്ഞിട്ട്. വിവാഹം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് യുവതി ആത്മഹത്യ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയുടെ ഭർത്താവ് അനന്തു വിദേശത്താണ്. ശ്രുതിയെ സ്വന്തം വീട്ടിൽ നിർത്തിയ ശേഷമാണ് ഭർത്താവ് അനന്തു വിദേശത്തേക്ക് പോയത്. ജീവിക്കാൻ മനസമാധാനമില്ലെന്നും ഭർത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കുന്നു.
കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ