പാലാ: അന്ത്യാളത്ത് സ്‌കൂട്ടർ യാത്രികൻ പൊതുനിരത്തിലെ കുഴിയിൽ വീണു പരിക്കേറ്റു ചികിത്സയിലിരിക്കെ മരണമടഞ്ഞ സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. അപകടം കൂടാതെ പൊതുനിരത്തിലൂടെ സഞ്ചരിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. റോഡ് അപകടരഹിതമായി നിലനിർത്തേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വമാണ്. വാഹനങ്ങൾ കൂട്ടിയിടിച്ചാൽ ഉടമകൾ ഉത്തരവാദിയാകുന്നതു പോലെ റോഡിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്. അവരുടെ ഉദാസീനതയാണ് കുഴിയിൽ വീണുണാകുന്ന മരണങ്ങൾ. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി മരണമടഞ്ഞയാളുടെ കുടുംബത്തിന് നൽകണമെന്നും എബി ജെ ജോസ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.