- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടാൻ എന്നേക്കാൾ യോഗ്യത ആർക്കാണുള്ളത് ? ഒബാമ എന്തു ചെയ്തിട്ടായിരുന്നു ആ സമ്മാനം ? ഉത്തര കൊറിയൻ സമാധാന നീക്കം പൊളിഞ്ഞതോടെ നഷ്ടപ്പെട്ടുപോയ നോബൽ, യു എ ഇ - ഇസ്രയേൽ കരാറിന്റെ പേരിൽ എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുവാൻ രണ്ടും കൽപിച്ച് ട്രംപ് രംഗത്ത്; സ്വന്തം നേട്ടങ്ങൾ നിരത്തി പ്രതീക്ഷയോടെ പ്രസിഡണ്ട്
2021-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്ത പശ്ചാത്തലത്തിൽ ട്രംപ് ട്വീറ്ററിൽ ഇന്നലെ സജീവമായിരുന്നു. യു എ ഇ യ്ക്കും ഇസ്രയേലിനും ഇടയിൽ സമാധാനം ഊട്ടിയുറപ്പിക്കാൻ കാരണമായതിന്റെ പേരിലാണ് ട്രംപ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്. സ്വീഡനിലെ ഒരു യാഥാസ്ഥിക പാർലമെന്റംഗമായ ക്രിസ്റ്റ്യൻ ടൈബ്രിങ്=ജെഡെയാണ് ട്രംപിനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. മദ്ധ്യപൂർവ്വേഷ്യയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള ആദ്യപടി എന്നാണ് അദ്ദേഹം ട്രംപിന്റെ ശ്രമങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.
നേരത്തേ 2018-ൽ ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തിലും ഇദ്ദേഹം തന്നെയായിരുന്നു ട്രംപിനെ ആ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തത്. എന്നാൽ, ഐസിസ് ഭീകരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് ഇപ്പോൾ യുദ്ധഭൂമികകളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന നാദിയ മുറാദിനായിരുന്നു ആ വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
താൻ ട്രംപിന്റെ ഒരു ആരാധകനല്ല എന്ന് ഉറപ്പിച്ചു പറഞ്ഞുതന്നെയാണ് ടൈബ്രിങ്-ജെഡെ ഇപ്രാവശ്യവും ട്രംപിനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. എന്നാൽ, ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ആരേക്കാളും ലോകസമാധാനത്തിനായി പ്രവർത്തിച്ച വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുന്നതെന്നും ടൈബ്രിങ്-ജെഡെ പറയുന്നു. ബാരക്ക് ഒബാമയ്ക്ക് പോലും ട്രംപ് ചെയ്തത്ര കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
നോർവീജിയൻ പാർലമെന്റിന്റെ അനുമതിയോടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു അഞ്ചംഗ കമ്മിറ്റിയായിരിക്കും സമ്മാനം ആർക്കെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതിൽ പക്ഷെ ടൈബ്രിങ്-ജെഡെയുടെ പാർട്ടിക്ക് പ്രാതിനിധ്യമില്ല. എന്നാൽ അതൊന്നും ട്രംപിനെ ബാധിക്കുന്ന പ്രശ്നമല്ല. നാമനിർദ്ദേശം ചെയ്യപ്പെട്ടു എന്ന വാർത്ത അറിഞ്ഞതോടെ ട്രംപ് ട്വീറ്ററിൽ സജീവമായി. നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് പലരും പോസ്റ്റ് ചെയ്ത ടീറ്റുകളൊക്കെ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ട്രംപ് ഇതൊരു മഹാകാര്യമാക്കിയത്.
ഇസ്രയേലിനോട് അനുഭാവം വച്ചുപുലർത്തുന്നടൈബ്രിങ്-ജെഡിന്റെ അഭിപ്രായത്തിൽ സ്വീഡൻ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നം കുടിയേറ്റം തന്നെയാണ്. നാസികൾ ധരിച്ചിരുന്ന മേൽവസ്ത്രത്തോടാണ് അദ്ദേഹം മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ഹിജാബിനെ താരതമ്യം ചെയ്തത്. ഇസ്ലാം വിമർശകനും സിനിമാ സംവിധായകനുമായ ഹിർസി അലിയേയും ടൈബ്രിങ്=ജെഡെ 2006-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തിരുന്നു.
നിയമമനുസരിച്ച്ലോകത്തിലെ വിവിധ പാരലമെന്റംഗങ്ങൾ ഉൾപ്പടെ നോബൽ പുരസ്കാര കമ്മിറ്റിയുടെ നിബന്ധനകൾക്ക് അനുസരിച്ച് യോഗ്യരായ ആർക്ക് വേണമെങ്കിലും ആരേ വേണമെങ്കിലും നാമനിർദ്ദേശം ചെയ്യാം. കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കനുസരിച്ച് ഇതുവരെ 318 നാമനിർദ്ദേശങ്ങളാണ് ഇതുവരെ വന്നിട്ടുള്ളത്. മദ്ധ്യപൂർവ്വ മേഖലയിലെ മറ്റു രാജ്യങ്ങളും യു എ ഇയുടെ മാർഗ്ഗം പിന്തുടരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് ആ മേഖലയിലെ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും അതിന് കാരണക്കാരനായത് ട്രംപാണെന്നുമാണ് ടൈബ്രിങ്- ജെഡെയുടെ വാദം.
ഒരു യുദ്ധം ആരംഭിക്കുക അല്ലെങ്കിൽ ഒരു അന്താരാഷ്ട്ര സായുധ പോരാട്ടത്തിൽ അമേരിക്കയെ പങ്കാളിയാക്കുക എന്ന കഴിഞ്ഞ 39 വർഷങ്ങളായി അമേരിക്കൻ പ്രസിഡണ്ടുമാർ പിന്തുടര്ന്നു വന്നിരുന്ന രീതി ട്രംപ് മാറ്റിമറിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമ്മാനത്തിൻ! അർഹനാകാൻ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ടൈബ്രിങ് -ജെഡെ പറയുന്നു. ഒന്ന്, മറ്റു രാജ്യങ്ങളുമായി സൗഹാർദ്ദം വർദ്ധിപ്പിച്ചു. രണ്ട്, മദ്ധ്യപൂർവ്വ ദേശത്തുനിന്നുൾപ്പടെ വലിയൊരു വിഭാഗം സേനയെ പിൻവലിച്ചുകൊണ്ട് സമാധാന ശ്രമങ്ങൾക്ക് മുൻകൈ എടുത്തു. മൂന്ന്, മറ്റു രാഷ്ട്രങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ മുൻകൈ എടുത്തു.
ഇതുവരെ നാല് അമേരിക്കൻ പ്രസിഡണ്ട്മാരാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുള്ളത്. 1906- ൽ തിയോഡർ റൂസ്വെൽറ്റ്, 1920-ൽ വുഡ്രോ വിൽസൺ, 2002-ൽ ജിമ്മി കാർട്ടർ പിന്നെ 2009 ൽ ബാരക്ക് ഒബാമ.
മറുനാടന് മലയാളി ബ്യൂറോ