- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ വൈറസിന് തലച്ചോറിലെ കോശങ്ങളെ ബാധിച്ച് അനുകരണങ്ങൾ സൃഷ്ടിക്കാനാകും; ഇതിനായി കീഴടക്കുന്ന യഥാർത്ഥ കോശങ്ങളിലേക്ക് ഓക്സിജന്റെ വരവിനെ തടഞ്ഞ് കോശങ്ങളെ മൃതിയടയാൻ വിടുന്നു; 30 മുതൽ 84 ശതമാനം വരെ കോവിഡ് രോഗികൾക്ക് ന്യുറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാകാം; കോവിഡ് 19 നെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ
ഓർമ്മക്കുറവും, ഏതിലും ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള ശേഷിക്കുറവുമൊക്കെയുള്ള ബ്രെയിൻ ഫോഗ് എന്ന അവസ്ഥയെ കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ടിൽ കൊറോണ വൈറസ് എങ്ങനെയാണ് തലച്ചോറിലെ കോശങ്ങളെ കൊല്ലുന്നതെന്നും അവയുടെ അനുകരണങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും വ്യക്തമാക്കുന്നു. ആഗോളതലത്തിലെ തന്നെ ശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മ നടത്തിയ പഠനത്തിലാണ് തലച്ചോറിലെ കോശങ്ങളെ കൊറോണ ആക്രമിക്കുന്നതിന്റെ വിശദവിവരങ്ങൾ കണ്ടുപിടിച്ചത്. മൂന്നാമതൊരു സംഘം ഇത് വിലയിരുത്തിയിട്ടില്ലെങ്കിലും ഈ റിപ്പോർട്ട് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു കോശത്തിനെ കൊറോണ ബാധിച്ചുകഴിഞ്ഞാൽ അതിന്റെ അനുകരണങ്ങൾ രൂപപ്പെടുത്തുകയും ചുറ്റുമുള്ള കോശങ്ങളിൽ നിന്നും ഓക്സിജൻ വലിച്ചെടുത്ത് അവയെ മരണമടയാൻ വിടുകയുമാണ് ചെയ്യുന്നത്. ഇതുവരെ കൊറോണ തലച്ചോറിനെ ആക്രമിക്കുന്നത് ഒരു മരണകാരണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ഇത്തരത്തിൽ തലച്ചോറിലെ കോശങ്ങൾ ആക്രമണവിധേയമാകുന്നത് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നം തന്നെയാണെന്നാണ് ഇവർ വിലയിരുത്തുന്നത്. യേൽ യൂണിവേഴ്സിറ്റിയിലെ ഇമ്മ്യുണോളജിസ്റ്റ് ഡോ. അകികോ ഇവാസാക്കിയും അവരുടെ സംഘവും ബ്രെയിൻ ഓർഗനോയ്ഡുകൾ (മനുഷ്യന്റെ സ്റ്റെം കോശങ്ങളിൽ നിന്നും ലബോറട്ടറികളിൽ ഉദ്പാദിപ്പിക്കുന്ന കൃത്രിമ തലച്ചോറ്) എലി എന്നിവ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്.
ഓർഗനോയിഡിൽ, സാർസ് കോവ്-2 വൈറസ്, ആക്രമിച്ചു കീഴടക്കിയ കോശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല അതിനെ ഹൈപ്പർമെറ്റാബോളിക് എന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇത്, ബാധിച്ച കോശങ്ങളിലെ ന്യുറോൺ സംവിധാനത്തെ ഇരട്ടിപ്പിക്കാനുള്ള വൈറസിന്റെ കഴിവിനേയാണ് കാണിക്കുന്നത്. വൈറസ് ബാധയേറ്റ കോശങ്ങൾ പുതിയ വൈറസുകളെ രൂപപ്പെടുത്തുന്നതോടൊപ്പം ചുറ്റുമുള്ള കോശങ്ങളിലേക്ക് കൂടി വിഷാംശം വ്യാപിപ്പിക്കുന്നു. ഈ കോശങ്ങൾ കറ്റാബോളിക് മെറ്റാബോളിസം എന്ന ബ്രെയ്ക്ക് ഡൗൺ മോദിലേക്ക് പോകുന്നു.
നേരത്തേ നടത്തിയ ചില പഠനങ്ങളിൽ ഇത്തരത്തിൽ വൈറസ് ബാധയുണ്ടായ തലച്ചോറിലെ കോശങ്ങളുടെ സമീപസ്ഥ കാശങ്ങളിൽ ഓക്സിജന്റെ അളവിൽ കുറവ് വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ന്യുറോൺസ് എന്നറിയപ്പെടുന്ന തലച്ചോറിലെ കോശങ്ങൾ ഇലക്ട്രിക്കൽ സിഗ്‌നലുകൾ വഴിയാണ് പരസ്പരം സംവേദിക്കുന്നത്. എന്നാൽ, നിരത്തിലെ കുണ്ടും കുഴിയും പോലെ ഇടക്കിടെയുള്ള മൃതകോശങ്ങളുടെ സാന്നിദ്ധ്യം ഈ സംവേദനത്തിന് തടസ്സമുണ്ടാക്കുന്നു. ഇതിന്റെ ഫലമായ അൽഷമേഴ്സ് പോലുള്ള രോഗങ്ങളുടെ ആരംഭാവസ്ഥയിലുള്ളവർ ബ്രെയിൻ ഫോഗ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.
ന്യു ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ജൂണിൽ പ്രസിദ്ധീകരിച്ചഒരു പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് 84 ശതമാനം വരെ കോവിഡ് രോഗികളിൽ ന്യുറോളജിക്കൽ പ്രശ്നങ്ങൾ ഉടലെടുക്കും എന്നാണ്. മറവി, ശ്രദ്ധക്കുറവ് എന്നിവയായിരിക്കും ഇതിന്റെ അനന്തരഫലങ്ങൾ. കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ തലച്ചോറിൽ അപകടകരാം വിധമുള്ള മുഴകൾ ഓട്ടോപ്സിയിൽ കാണാനായിട്ടുണ്ട്.
ചുരുക്കത്തിൽ, കൊറോണ എന്ന മാരക വൈറസിന് മനുഷ്യന്റെ തലച്ചോറിനേയും ബാധിക്കാനുള്ള കഴിവുണ്ടെന്നാണ് ഈ പഠനം പറയുന്നത്. എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നു എന്നോ, ഇതിനെ എങ്ങനെ പ്രതിധിക്കണം എന്നതിലോ യാതോരു വ്യക്തതയും ഇതുവരെ ഉണ്ടായിട്ടില്ല.ഏതായാലും ഈ പഠനത്തിനിടയിൽ അവിചാരിതമായി ഒരു പ്രതീക്ഷക്കുള്ള വക ലഭിച്ചിട്ടുണ്ട്. ഒരു കോവിഡ്-19 രോഗിയുടെ സെറെബ്രോസ്പൈനൽ ദ്രവത്തിൽ കൊറോണക്കെതിരെയുള്ള അന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതാണിത്.
ഇത് ഒരു ബ്രെയിൻ ഓർഗനോയ്ഡുമായി സമ്പർക്കത്തിൽ കൊണ്ടുവന്നപ്പോൾ ബ്രെയിൻ ഓർഗനോയ്ഡിന് അണുബാധയുണ്ടാകാതിരിക്കാൻ സ്വയം പ്രതിരോധ ശേഷി വികസിപ്പിച്ചു. വാക്സിന്റെ കണ്ടുപിടുത്ത ശ്രമങ്ങളിൽ ഇത് പുതിയൊരു കാൽവയ്‌പ്പാണ്.
മറുനാടന് മലയാളി ബ്യൂറോ