- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് കുക്കിന്റെ പേരും ലോഗോയും ചൈനീസ് കമ്പനി വാങ്ങിയത് 11 മില്ല്യൺ പൗണ്ട് നൽകി; 178 കൊല്ലം പ്രവർത്തിച്ച തോമസ് കുക്ക് കമ്പനി ഇനി പുതിയ ഉടമസ്ഥന്റെ കീഴിൽ ഓൺലൈൻ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് തുടരും
യാത്രകളെ സ്നേഹിക്കുന്നവർ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പേരാണ് തോമസ് കുക്ക് എന്നത്. 178 വർഷത്തോളം ലോകത്തിന്റെ യാത്രാവശ്യങ്ങൾ നിറവേറ്റിയ കമ്പനിക്ക് പക്ഷെ ദാരുണമായ ഒരു അന്ത്യമായിരുന്നു ഉണ്ടായത്. ഇപ്പോഴിതാ, ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ അതികായൻ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. യാത്രാ സഹായിയായി ഇനി മുതൽ തോമസ് കുക്ക് പ്രത്യക്ഷപ്പെടുക ഒരു ഓൺലൈൻ ട്രാവൽ കമ്പനിയായിട്ടായിരിക്കും.
ചൈനീസ് കമ്പനിയായ ഫോസൺ ടൂറിസം ഗ്രൂപ്പ് 11 മില്ല്യൺ പൗണ്ടിനാണ് തോമസ് കുക്കിന്റെ ബ്രാൻഡും ലോഗോയും സ്വന്തമാക്കിയത്. 2019 സെപ്റ്റംബറിൽ അകാല ചരമമടഞ്ഞ കമ്പനിക്ക് അങ്ങനെ ഒരു ഉയർത്തെഴുന്നേല്പായി. പുതിയ രൂപത്തിലുള്ള തോമസ് കുക്ക്, ഹോളിഡേ പാക്കേജുകൾ ഓൺലൈൻ വഴിയും ഫോൺ വഴിയും വിൽക്കുന്നത് ഇന്ന് അർദ്ധരാത്രിക്ക് ആരംഭിക്കും. എന്നാൽ കമ്പനിക്ക് സ്റ്റോറുകൾ ഒന്നുംതന്നെയില്ല. ഏകദേശം 50 ജീവനക്കാർ മാത്രമേ ഈ കമ്പനിയിൽ ഉണ്ടാവുകയുള്ളു.
കമ്പനിയുടെ പുതിയ വെബ്സൈറ്റ്, ഉപഭോക്താക്കൾക്ക് അവരുടെ ധനസ്ഥിതി,. ആവശ്യങ്ങൾ, മറ്റ് കാര്യങ്ങൾ എന്നിവയുടെ അടിസ്ഥനത്തിൽ അവരുടെ ഒഴിവുകാല യാത്രകൾ സ്വയം തയ്യാറാക്കുവാൻ സഹായിക്കുന്നതായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചത്. കറൻസി മാറ്റം, കാർ ഹയർ, എയർപോർട്ട് പാർക്കിങ്, ട്രാവൽ ഇൻഷുറൻസ് എന്നിവയ്ക്കുള്ള ആഡ് ഓണുകളും വെബ്സൈറ്റിൽ ഉണ്ടായിരിക്കും.
ഒഴിവുകാല യാത്രകളിലെ ആവശ്യങ്ങളും, ജീവിതശൈലിയുമെല്ലാം മനസ്സിലാക്കി, ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ, പുതിയ ഫ്ളൈറ്റ് പങ്കാളികളേയും , മറ്റ് യാത്രാ സൗകര്യങ്ങളേയും എല്ലാം ഉൾപ്പെടുത്തുവാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല, കൂടുതൽ ഹോട്ടലുകൾ, താമസത്തിനുള്ള മറ്റ് സൗകര്യങ്ങൾ എന്നിവയും കൂട്ടിച്ചേർക്കും.തോമസ് കുക്ക് അടച്ചുപൂട്ടിയ സമയത്ത് അതിന്റെ സ്ട്രാറ്റജി ആൻ ഡ് ടെക്നോളജി ഡയറക്ടറായിരുന്ന അലൻ ഫ്രഞ്ചായിരിക്കും പുതിയ കമ്പനിയുടെ യു കെ ചീഫ് എക്സിക്യുട്ടീവ്.
തോമസ് കുക്കിന്റെ പ്രൊഫഷണലിസവും ഉപഭോക്തൃ സേവന സംസ്‌കാരവുമാണ് ഈ ബ്രാൻഡിനെ ഇന്നും ജനമനസ്സിൽ നിലനിർത്തുന്നത്. അതേ സേവനങ്ങൾ ഇനിയും ലഭ്യമാക്കുമെന്ന് അലൻ പറഞ്ഞു. മാത്രമല്ല, ആധുനിക ലോകത്തിൽ ഏറ്റവും അനുയോജ്യമായ രീതിയിൽ, ഈ ബ്രാൻഡിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലാത്ത രാജ്യങ്ങളിലേക്ക് മാത്രമേ തോമസ് കുക്ക് ഒഴിവുകാല യാത്രകൾ സംഘടിപ്പിക്കുന്നുള്ളു.