- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തുമണിയോടെ പബ്ബുകൾ അടക്കാൻ തീരുമാനിച്ചതോടെ തുണിയുരിഞ്ഞു അവസാന അവസരം ഉപയോഗിച്ച് വടക്കൻ ഇംഗ്ലണ്ടിലെ സുന്ദരികൾ; ന്യുകാസിലിലും ലങ്കാഷയറിലും ഒക്കെ ഇനി രാത്രികാല കർഫ്യൂ; യുകെയിൽ കൊറോണയെ പേടിക്കാതെ തെരുവിൽ ആഘോഷം
ഇന്ന് മുതൽ നോർത്ത് ഈസ്റ്റിൽരാത്രി 10 മണി മുതൽ കർഫ്യൂ നിലവിൽ വരാനിരിക്കെ അവസാന അവസരവും അടിച്ചുതകർത്ത് ആഘോഷിക്കുകയായിരുന്നു ഇന്നലെ. കൊറോണ ഭീഷണി വർദ്ധിച്ച സഹചര്യത്തിലാണ് ഈ പുതിയ നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ ഏകദേശം 9.2 മില്ല്യൺ ബ്രിട്ടീഷുകാർ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലാണ്. ബ്ലാക്ക് പൂൾ ഒഴിച്ചുള്ള ലങ്കാഷയറിൽ വരാൻ പോകുന്ന നിയന്ത്രണങ്ങൾ കൂടിയാകുമ്പോൾ ഈ സംഖ്യ ഇനിയും വർദ്ധിക്കും. ബ്ലാക്‌ബേൺ, ബേൺലി, ലങ്കാസ്റ്റർ, മോർകേമ്പ് എന്നി പട്ടണങ്ങൾ ഉൾപ്പടെ പ്രിസ്റ്റൺ നഗരത്തിലും ഈ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലങ്കാസ്റ്റർ കൗണ്ടിയിലെ ആകെ ജനസംഖ്യ 1.2 മില്ല്യൺ ആണ്. അതിൽ ബ്ലാക്ക്പൂളിൽ മാത്രം ജീവിക്കുന്നവരുടെ എണ്ണം 1,40,000 വരും. ന്യു കാസിലിലും മറ്റ് ആറ് ലോക്കൽ അഥോറിറ്റിക്ക് കീഴിലും ഉള്ളവർ വീടികൾക്കുള്ളിലോ വാതില്പുറങ്ങളിലോ അവരുടെ കുടുംബാംഗങ്ങൾക്കൊന്നിച്ചോ അല്ലെങ്കിൽ സപ്പോർട്ടിങ് ബബിളിൽ നിന്നുള്ളവരോടൊപ്പമോ അല്ലാതെ ഒന്നിച്ചു ചേരുന്നത് നിരോധിച്ചിരിക്കുകയാണെന്ന് ഹെൽത്ത് സെക്രട്ടറി ഇന്നലെ സ്ഥിരീകരിച്ചു. അതുപോലെ, ജോലിസ്ഥലത്തേക്കുള്ള യാത്ര, സ്‌കൂളിലേക്കുള്ള യാത്ര, ആശുപത്രിയിലേക്കുള്ള യാത്ര എന്നിവയ്ക്ക് മാത്രമേ ബസ്സുകളും ട്രെയിനുകളും ഉപയോഗിക്കാവൂ എന്നും തദ്ദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നോർത്തമ്പർലാൻഡ്, നോർത്ത് ടൈനിസൈഡ്, സൗത്ത് ടൈനിസൈഡ്, നെയൂ കാസിൽ, ഗേറ്റ്ഷെഡ്, സൻഡർലാൻഡ്, ഡുറം എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും, പബ്ബുകൾക്കും ഇന്നുമുതൽ ടേബിൾ സർവ്വീസ് മാത്രമേനൽകാനാകു. അതേസമയം രാത്രി 10 മണിമുതൽക്കുള്ള കർഫ്യൂ ബിസിനസ്സിനെ കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഈ മേഖലയിൽ സാധാരണ രാത്രി 12:30 വരെ കടകൾ തുറന്നിരിക്കുമായിരുന്നു. ലോക്ക്ഡൗണിന് ശേഷം ഇത് 11 മണിവരെ ആക്കി ചുരുക്കിയിരുന്നു. ഇപ്പോൾ 10 മണിക്ക് എല്ലാ സ്ഥാപനങ്ങളും അടയ്ക്കേണ്ടി വരുന്നു.
രാത്രി ഏറെ വൈകിയുള്ള സമയമാണ് റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഏറെ തിരക്കേറിയ സമയം. ഇപ്പോൾ ആ സമയത്ത് ഇവ തുറക്കാനാകാത്ത സ്ഥിതിയാണ്. ലോക്ക്ഡൗണിൽ തകർന്ന ഹോസ്പിറ്റാലിറ്റി മേഖല ചെറുതായി ഒന്ന് പച്ച പിടിച്ച് വരുമ്പോഴായിരുന്നു ഓർക്കാപ്പുറത്തുള്ള ഈ പുതിയ നിയന്ത്രണങ്ങളുടെ വരവ്.
അതിനിടയിൽ പലയിടങ്ങളിലും രോഗ പരിശോധനക്ക് എത്തിയവർക്ക് ഏറെ നിരാശപ്പെടേണ്ടിവന്നതായി വാർത്തകളുണ്ട്. സൻഡർലാൻഡിലെ ഡോക്സ്ഫോർഡ് പാർക്കിൽ രോഗ പരിശോധനക്ക് എത്തിയവരോട് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തിൽ മാധ്യമ പ്രവർത്തകരാണ് പരിശോധന നടക്കില്ലെന്ന വിവരം അറിയിച്ചത്. കമ്പ്യുട്ടറുകൾ തകരാറിലായതിനെ തുടർന്നാണ് പരിശോധന നിർത്തിവയ്ക്കേണ്ടി വന്നതെന്നാണ് അറിയുന്നത്. അതുപോലെ ഏഴ് അഥോറിറ്റികളുള്ള മേഖലയിൽ മൂന്നിടങ്ങൾ മാത്രമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ സ്ഥിരം നിരീക്ഷണം ആവശ്യമായ സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
ഇതിനിടെ ലണ്ടനിലും ലീഡ്സിലും രോഗവ്യാപനം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്. ഇവിടെയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കാം എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം വർദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ, അപകട സാധ്യത കൂടിയ വിഭാഗമായ മുതിർന്ന പൗരന്മാരുടെ രക്ഷക്കായി കെയർ ഹോം സന്ദർശനങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഒരു അന്തേവാസിക്ക് ഒരു സന്ദർശകൻ എന്ന രീതിയിൽ സന്ദർശകരുടെ എണ്ണം നിജപ്പെടുത്താനാണ് ശ്രമിക്കുന്നത്.
രോഗവ്യാപനത്തെ തടയാൻ പുതിയ നിയന്ത്രണങ്ങളുമായി സർക്കാർ എത്തുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അവസാന നിമിഷവും ആഘോഷിക്കാൻ ഇന്നലെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ബ്രിട്ടീഷ് യുവത തെരുവുകളിൽ കൂട്ടമായി ഇറങ്ങിയത്. ബാറുകളിലും റെസ്റ്റോറന്റുകളിലും ക്രമാതീതമായ തിരക്കായീരുന്നു. ഇത് രോഗവ്യാപനത്തിന് ആക്കം കൂട്ടിയേക്കാമെന്ന് പല വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, സർക്കാരിന്റെ ഒരു ശാസ്ത്രോപദേഷ്ടാവ് പറഞ്ഞത് സമ്പൂർണ്ണ ലോക്ക്ഡൗൺ മാത്രമാണ് രോഗവ്യാപനം തടയുവാനുള്ള ഏക മാർഗ്ഗം എന്നാണ്.