മാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും മതമാണ് ഇസ്ലാം എന്ന് ഉച്ചത്തിൽ ഉറപ്പിച്ചു പറയുന്നവർ പോലും ആ മതത്തിന്റെ പേരിൽ നടത്തപ്പെടുന്ന ഹീനകൃത്യങ്ങളെ അപലപിക്കുകയോ അതിനെ തള്ളിപ്പറയുകയോ ചെയ്യുന്നില്ല എന്നതാണ് ഖേദകരമായ ഒരു വസ്തുത. ജനാധിപത്യ രാജ്യങ്ങളിൽ പല മതവിശ്വാസികളും ഇത്തരത്തിലുള്ള ഹീന പ്രവർത്തികൾക്കെതിരെ രംഗത്തിറങ്ങാറുണ്ടെങ്കിലും, ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ അതല്ല സ്ഥിതി. മതനിന്ദ നിയമം ചുമത്തി നിരപരാധികളായ ന്യുനപക്ഷക്കാരെ പീഡിപ്പിക്കുന്ന പാക്കിസ്ഥാൻ പോലൊരു രാജ്യത്ത് ഇസ്ലാമിന്റെ പേരിൽ എന്ത് അതിക്രമം നടത്തിയാലും ചോദിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.

അതിർത്തി രാജ്യങ്ങളിലെ ന്യുനപക്ഷ മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം എളുപ്പമാക്കിക്കൊണ്ട് പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയപ്പോൾ അതിനെ എതിർക്കാൻ ഒത്തുകൂടിയവർ ഒന്ന് ഓർത്തില്ല, മതത്തിന്റെ പേരിൽ മാത്രം പീഡിപ്പിക്കപ്പെടുന്നവരാണ് ഈ രാഷ്ട്രങ്ങളിലെ ന്യുനപക്ഷങ്ങൾ എന്ന്. സർവ്വ അധികാരവും കൈയിൽ വച്ച്, ന്യുനപക്ഷങ്ങളെ അടിച്ചമർത്തുന്നവർക്ക് വേണ്ടിയായിരുന്നു അന്ന് മനുഷ്യത്വം ഏറെ പ്രസംഗിക്കുന്ന മനുഷ്യസ്നേഹികൾ സ്വരമുയർത്തിയത്. പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങളോട് ചെയ്യുന്ന ക്രൂരതയുടെ ഒരു പുതിയ കഥയിതാ.

13 വയസ്സുമാത്രം പ്രായമുള്ള ഒരു കൃസ്ത്യൻ ബാലികയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി ഒരു 44 കാരൻ വിവാഹം കഴിച്ചിരിക്കുന്നു. ഈ ഒക്ടോബർ 13 നാണ് ഈ കൊച്ചു പെൺകുട്ടിയെ കറാച്ചിയിലുള്ള തന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങൾക്ക് ശേഷം ഈ ബാലികക്ക് 18 വയസ്സുണ്ടെന്ന കൃത്രിമ സർട്ടിഫിക്കറ്റുണ്ടാക്കി ഭർത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി ഇവളെ കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു.

കാറാച്ചിയിലും ലാഹോറിലും ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങൾ നടന്നു. പക്ഷെ, പ്രതി ഇസ്ലാം മതവിശ്വാസിയും വാദികൾ ന്യുനപക്ഷവുമായാൽ കോടതി എവിടെ നിൽക്കും എന്നത് ആർക്കും ഊഹിക്കാവുന്നത് തന്നെ. രാജ്യം പാക്കിസ്ഥാനല്ലേ, അങ്ങനെയേ സംഭവിക്കു. ഊഹിച്ചതുപോലെ തന്നെ കാര്യങ്ങൾ നടന്നു. വിവാഹ സർട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെൺകുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു.

വിചാരണയ്ക്കിടയിൽ ആർസൂ എന്ന ഈ ബാലിക തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാൻ ശ്രമിച്ചപ്പോൾ ഭർത്താവെന്ന് അവകാശപ്പെടുന്ന 44 കാരൻ അവളുടെ കൈയിൽ പിടിച്ചു വലിക്കുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയ നേരത്ത് കറാച്ചി റെയിൽവേ കോളനിയിലെ വീട്ടിൽ നിന്നും തന്റെ മകളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും അവർ നടപടികൾ ഒന്നുമെടുത്തില്ല.

രണ്ടു ദിവസം കഴിഞ്ഞ് പൊലീസിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് കുട്ടി തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചെന്നും ഭർത്താവിന്റെ കൈവശം വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടെന്നുമാണ്. സെന്റർ ഫോർ ലീഗൽ എയ്ഡ്, അസിസ്റ്റൻസ് ആൻഡ് സെറ്റില്മെന്റ് എന്ന കൃസ്ത്യൻ സംഘടനയുടെ വക്താക്കൾ ആരോപിക്കുന്നു. ഇത്തരത്തിൽ തട്ടിക്കൊണ്ടു പോരുന്ന പെൺകുട്ടികൾ സാധാരണയായി കോടതികളിൽ സ്വമേധയാ മതം മാറിയതാണെന്ന് സമ്മതിക്കാൻ നിർബന്ധിതരാകാറുണ്ട് എന്നും സംഘടന ആരോപിക്കുന്നു.

പകിസ്ഥാൻ കൃസ്ത്യാനികളുടെ ദുരന്താവസ്ഥയാണ് ഇത്. എന്നാൽ രാഷ്ട്രീയ നേതാക്കളോടും അധികാരികളോടും പരാതി ബോധിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കൃസ്തുമത വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാനിലെ പൊലീസും കോടതിയും ഭരണഘടനയ്ക്കോ നിയമങ്ങൾക്കോ അല്ല പ്രാധാന്യം നൽക്കുന്നത്. അവർക്ക് മത തത്വസംഹിതകളാണ് വലുത്. പ്രത്യേകിച്ച് ബലം പ്രയോഗിച്ചുള്ള മതം മാറ്റവും വിവാഹവുമൊക്കെവിഷയമാകുമ്പോൾ അവർ നിൽക്കുക മുസ്ലിം പക്ഷത്തായിരിക്കും. ആർസൂ ഫാത്തിമ എന്ന് പേരുമാറ്റിയ ആർസുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്.

കേസ് പരിഗണിച്ച ജഡ്ജി അഭിപ്രായപ്പെട്ടത് ആർസു സ്വന്തം ഇഷ്ടപ്രകാരം മതം മാറി എന്നാണ്. പതിമൂന്നു വയസ്സുള്ള ഒരു പെൺകുട്ടി ഒരു 44 കാരനെ പ്രണയിക്കുക, ഒളിച്ചോടുക, എന്നിട്ട് സ്വന്തം ഇഷ്ടപ്രകാരം മതം മാറുക എന്നൊക്കെ പറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസം കാണുമെങ്കിലും മതാന്ധത മൂത്ത പാക്കിസ്ഥാൻ നിയമസംവിധാനത്തിന് അതൊക്കെ മാത്രമേ വിശ്വസിക്കാൻ കഴിയൂ. കോടതിക്കുള്ളിൽ വച്ച് പോലും തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാൻ ശ്രമിച്ച പെൺകുട്ടിയെ ഭർത്താവ് എന്ന് വിശേഷിപ്പിക്കുന്നയാൾ തടഞ്ഞപ്പോൾ അയാൾക്കെതിരെ ഒരു നടപടിക്കും കോടതി മുതിർന്നില്ല.

വിവാഹ സർട്ടിഫിക്കറ്റിൽ പെൺകുട്ടിക്ക് 18 വയസ്സ് എന്നാണ് കാണിക്കുന്നതെങ്കിലും രക്ഷകർത്താക്കൾ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം കുട്ടിക്ക് 13 വയസ്സ് മാത്രമാണ്. അതും കോടതിയുടെ പരിഗണനയിൽ വന്നില്ല. മാത്രമല്ല, കേസിനു പോയശേഷം ആർസുവിന്റെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന ജോലിയുമ്നഷ്ടമായി.