വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ സിനഗോഗിന് സമീപം നിരവധി ഇടങ്ങളിൽ ഭീകരാക്രമണം. ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തോക്കു കൊണ്ടുള്ള വെടിയൊച്ചകൾ സിനഗോഗിന് സമീപം പല സ്ഥലങ്ങളിൽ നിന്നും ഉയർന്നു കേട്ടു. ഭീകരാക്രമണം നടത്തിയ നിിരവധി ആളുകൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. കുറഞ്ഞത് ആറ് സ്ഥലങ്ങളിലെങ്കിലും ഇന്നലെ ഒരേ സമയം ഭീകരാക്രമണം നടന്നതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഒരു തീവ്രവാദി ആക്രമണം നടത്തിയ ശേഷം സ്വയം പൊട്ടിത്തെറിച്ചു. മറ്റൊരാൾ അറസ്റ്റിലാകുകയും ഒരാളെ പൊലീസ് പിടികൂടിയതായും റിപ്പോർട്ട് ഉണ്ട്.

ഒരു പൊലീസുകാരന് വെടിയേറ്റതായും ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്. 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിയന്ന മേയർ മൈക്കിൾ ലഡ് വിഗ് വ്യക്തമാക്കി. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. ഓസ്‌ട്രേലിയ ഇന്ന് ലോക്ഡൗണിലേക്ക് കടക്കാനിരിക്കെ തിരക്കേറിയ ദിവസമായ തലേന്ന് തന്നെ ഭീകരവാദികൾ ആക്രമണം അഴിച്ചു വിടുക ആയിരുന്നു. തോക്കുമായി എത്തിയവർ തെരുവിൽ അഴിഞ്ഞാടുന്നതിന്റേയും തുരുതുരാ വെടിയുതിർക്കുന്നതിന്റേയും വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

ആക്രമണം നടത്തിയ ഭീകരവാദികളെ പിടികൂടുന്നതിനായി പ്രത്യേക സൈന്യവും തൈരിച്ചിൽ തുടങ്ങിയിട്ടുണ്ട്. ഷ്വെഡെൻപ്ലാറ്റിന് സമീപമുള്ള സിനഗോഗിന് മുന്നിലാണ് ആദ്യം വെടിവെയ്‌പ്പ് നടന്നത്. ഇവിടെ നിന്നും നിരവധി തവണയാണ് വെടിയൊച്ചകൾ കേട്ടതെന്ന് ഓസ്ട്രിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പ്രദേശം മുഴുവൻ ഭീതിയുടെ നിഴലിലാകുകയും ജനങ്ങൾ വീട്ടിലിരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. വിയന്നയിലെ സിറ്റി പാർക്കിലും വെടിവെപ്പുണ്ടായി. ഇവിടെ നിന്ും നിരവധി തവണയാണ് വെടിയൊച്ച കേട്ടത്. ഇവിടെയുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ആക്രമണത്തിൽ എത്ര കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. അതിനാൽ തന്നെ ജനങ്ങൾ''നഗരത്തിലെ എല്ലാ പൊതു സ്ഥലങ്ങളും ദയവായി ഒഴിവാക്കുക,'' പൊലീസ് ട്വീറ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, മൂന്ന് ആക്രമണകാരികളെ മാത്രമാണ് പൊലീസിന് തിരിച്ചറിയാനായത്. ഇതിൽ ഒരാൾ സ്ഫോടകവസ്തു ബെൽറ്റ് ധരിച്ച് സ്വയം പൊട്ടിത്തെറിച്ചപ്പോൾ മറ്റൊരാൾ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.