- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
30കാരിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് 17കാരൻ; വീഡിയോ കണ്ടതോടെ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി ഭർത്താവും
കാൺപുർ: പതിനേഴുകാരൻ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ കണ്ടതോടെ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി ഭർത്താവ്. ഉത്തർപ്രദേശിലെ കാൺപൂരിൽ സദർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പതിനേഴുകാരൻ വിവാഹിതയായ മുപ്പതുകാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.
അഞ്ചു മാസം മുമ്പാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ യുവതി ഇത് ആരെയും അറിയിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം പതിനേഴുകാരൻ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോ കണ്ട ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽനിന്നു പുറത്താക്കി. തുടർന്നു യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഭർതൃവീട്ടിൽ നിന്നും പുറത്താക്കപ്പെട്ട യുവതി ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം. അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
"സർദാർ പൊലീസ് സർക്കിൾ പരിധിയിലെ 17 കാരൻ വിവാഹിതയായ 30 കാരിയെ ബലാത്സംഗം ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി," പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് സിങ് പറഞ്ഞു. അഞ്ച് മാസം മുമ്പാണ് സംഭവം നടന്നതെങ്കിലും അവർ അന്ന് പരാതിപ്പെടുകയോ മറ്റാരോടെങ്കിലും പറയുകയോ ഉമ്ടായില്ല. വീഡിയോ വൈറലായതിന് ശേഷം യുവതിയെ അപമാനിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തപ്പോൾ അവർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
രണ്ട് മാസം മുമ്പ് യുവതി സർദാർ പൊലീസിന് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിൽ അഞ്ച് മാസം മുമ്പാണ് ബലാത്സംഗ സംഭവം നടന്നതെങ്കിലും പ്രതി അടുത്തിടെ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിങ് പറഞ്ഞു. യുവതി ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. മൊബൈൽ ഫോൺ വീണ്ടെടുക്കാൻ പൊലീസ് ശ്രമിക്കുന്നു.
മറുനാടന് ഡെസ്ക്