രിസ്ഥിതി സൗഹാർദ തെരഞ്ഞെടുപ്പ് പ്രചരണം ആകണമെന്ന് കർശന നിർദ്ദേശം ഉണ്ട്. എന്നാൽ സ്ഥാനാർത്ഥികളുടെ കീശയ്ക്ക് അത് അത്ര സൗഹാർദമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചരണം പരിസ്ഥിതി സൗഹാർദമാകുമ്പോൾ ചിലവും കുതിച്ചുയരുകയാണ്. പിവിസി ഫ്‌ളെക്‌സ് അച്ചടിക്കാൻ ഒരു ചതുരശ്ര അടിക്കു ശരാശരി ചെലവ് 15 രൂപയായിരുന്നെങ്കിൽ ഇപ്പോൾ തുണി ബാനർ ഇതേ അളവിന് 20 രൂപയെങ്കിലുമാകും.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിവിസി ഫ്‌ളെക്‌സ്, പോളിയസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, ഉപയോഗ ശേഷം വലിച്ചെറിയുന്ന കപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം ലംഘിച്ചാൽ 10,000 മുതൽ 50,000 രൂപ വരെ പിഴയും ഉണ്ട്. അതുകൊണ്ട് തന്നെ സൂക്ഷിച്ചും കണ്ടുമാണ് സ്ഥാനാർത്ഥികൾ മുന്നോട്ട് നീങ്ങുന്നത്. അതിനനുസരിച്ച് പോക്കറ്റും കാലിയാകുന്നുണ്്.

തുണികൊണ്ടുള്ള ബാനറിനും ബോർഡിനുമെല്ലാം വലിയ കാശു ചെലവാണ്. അങ്ങനെ എങ്കിൽ കേരളം മൊത്തത്തിൽ ഈ ഇനത്തിൽ ചെലവാക്കുന്ന കാശിന്റെ കണക്കെടുത്താൽ ഞെട്ടി പോകും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,865 വാർഡ് / ഡിവിഷനുകളിലേക്കാണ് മത്സരം യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും സ്വതന്ത്രരും ചേർന്നാൽ കുറഞ്ഞത് 70,000 പേർ മത്സരരംഗത്ത്.

ഒരു സ്ഥാനാർത്ഥി 24 ചതുരശ്ര അടിയുടെ 15 പോളി എത്തിലിൻ ബോർഡുകൾ വച്ചാൽ 360 ചതുരശ്ര അടി. 70,000 സ്ഥാനാർത്ഥികൾക്കായി കുറഞ്ഞത് 2.52 കോടി ചതുരശ്ര അടി ബോർഡ് വേണ്ടി വരും. ചതുരശ്ര അടിക്ക് 20 രൂപ ചെലവു കണക്കാക്കിയാൽ 50.40 കോടി രൂപ ചെലവ്.

കോട്ടൺ തുണി, കടലാസ്, പോളി എത്തിലിൻ, ചണം എന്നിവ ഉപയോഗിച്ചുള്ള ബോർഡുകളേ പാടുള്ളു. പോസ്റ്ററും ബാനറും അച്ചടിക്കുന്ന 1500 സ്ഥാപനങ്ങൾ കേരളത്തിൽ.

പുനരുപയോഗിച്ചാൽ വരുമാനം
2.52 കോടി ചതുരശ്ര അടി ബാനർ പുനഃചംക്രമണം ചെയ്താൽ ശരാശരി 5 ലക്ഷം കിലോ പ്ലാസ്റ്റിക് ഗ്രാന്യൂൾ കിട്ടും. ലഭിക്കുക 75 90 ലക്ഷം രൂപ. കേരളത്തിൽ പോളി എത്തിലിൻ പുനഃചംക്രമണം ചെയ്യുന്ന 122 സ്ഥാപനങ്ങൾ ഉണ്ട്.