- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡിനെ നേരിടാൻ വാരിവലിച്ചു കൊടുത്തു; ഇപ്പോൾ അഞ്ച് പൈസയില്ലാതെ കൈകാലിട്ടടിക്കുന്നു; മഹാകടത്തിൽ മുങ്ങിയ ബ്രിട്ടനിൽ ഇനി തൊഴിലില്ലായ്മയും; യുകെയ്ക്ക് നിവർന്ന് നിൽക്കാൻ രണ്ടു വർഷം കഴിയണം
ബ്രിട്ടനിൽ ഇനി ദുരിതത്തിന്റെ നാളുകളെന്നസന്ദേശമാണ് ചാൻസലർ ഋഷി സുനാക് ഇന്നലെ നൽകിയത്. നികുതികൾ കാര്യമായി വർദ്ധിപ്പിക്കും. അതുപോലെ ചെലവ് കാര്യമായിത്തന്നെ വെട്ടിച്ചുരുക്കുകയും ചെയ്തേക്കും. കോവിഡ് പ്രതിസന്ധിക്ക് ശേഷം സർക്കാർ ഖജനാവ് സന്തുലനം ചെയ്യുവാൻ 21 ബില്ല്യൺ പുണ്ട് മുതൽ 46 ബില്ല്യൺ പൗണ്ടുവരെ അധികമായി സമാഹരിക്കേണ്ടിവരും എന്നാണ് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റീസ് പറയുന്നത്.
അടിസ്ഥാന സൗകര്യവികസനം, എൻ എച്ച് എസ് വികസനം, പ്രതിരോധ സേനയുടെ നവീകരണം എന്നിവയ്ക്ക് പുറമേ തൊഴിൽ നഷ്ടമായവർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും ലക്ഷക്കണക്കിന് പൗണ്ട് ചെലവാക്കേണ്ടതായി വരുമെന്ന് ഋഷി സുനാക് പറയുന്നു. സമ്പദ്വ്യവസ്ഥയുടെ തകർച്ചയിൽ നിന്നും കരകയറുവാനുള്ള ഒരു ശ്രമമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ ആരോഗ്യ അടിയന്തരാവസ്ഥ ഇനിയും അവസാനിച്ചിട്ടില്ല, അതേസമയം സാമ്പത്തിക അടിയന്തരാവസ്ഥ ആരംഭിക്കുകയും ചെയ്തിരിക്കുന്നു, പാർലമെന്റിൽ അദ്ദേഹം പ്രസ്താവിച്ചു.
സമ്പദ്വ്യവസ്ഥ 11.3 ശതമാനം ചുരുങ്ങുമ്പോൾ ഈ വർഷത്തെ കടം ചുരുങ്ങിയത് 394ബില്ല്യൺ പൗണ്ടെങ്കിലും ആകുമെന്നും അദ്ദേഹം സമ്മതിച്ചു. കഴിഞ്ഞ 300 വർഷത്തിൽ ഇത്രയും മോശപ്പെട്ട ഒരു അവസ്ഥ ബ്രിട്ടനുണ്ടായിട്ടില്ല. അതേസമയം, സമ്പദ്വ്യവസ്ഥ തിരികെ പഴയനിലയിലെത്താൻ 2022 വരെയെങ്കിലും സമയം എടുക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റീസ് പറഞ്ഞിരുന്നു.
ഇതിന്റെ ഫലമായി ഇനി മുതൽ ജനങ്ങൾ കൂടുതൽ പണം സർക്കാരിലേക്ക് നൽകേണ്ടതായി വന്നേക്കും. ജി ഡി പിയുമായി താരതമ്യം ചെയ്യുമ്പോൾ പൊതുകടം അധികമായി വർദ്ധിക്കാതിരിക്കാൻ 21 മില്ല്യൺ പൗണ്ടിനും 46 മില്ല്യൺ പൗണ്ടിനും ഇടയിലുള്ള തുക നികുതിയായി സമാഹരിക്കേണ്ടിവരും എന്നും ഒ ബി ആർ ചൂണ്ടിക്കാണിക്കുന്നു. വരുമാന നികുതിയുടെ അടിസ്ഥാന നിരക്കിൽ ഒരു പെന്നി വർദ്ധിപ്പിച്ചാൽ തന്നെ 6 ബില്ല്യൺ പൗണ്ട് ലഭിക്കും. അതായത്, ചെലവു ചുരുക്കലും, നികുതി വർദ്ധനവും അടുത്ത ഏതാനും വർഷങ്ങളിൽ പ്രതീക്ഷിക്കാം.
2025 ഓടെ മൊത്തം കടം 2.8 ട്രില്ല്യൺ പൗണ്ടായി വർദ്ധിക്കും. ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും പ്രതിവർഷം 100 ബില്ല്യൺ പൗണ്ട് വരെ കടമെടുക്കേണ്ടതായി വന്നേക്കാം. വർദ്ധിച്ച അളവിലുൾല കടം സമ്പദ്ഘടനയെ വിപരീതമായി ബാധിക്കുകയും ചെയ്യും. അതുപോലെ നിലവിൽ 4.8 ശതമാനം നിരക്കിലുള്ള തൊഴിലില്ലായ്മ അടുത്തവർഷം മദ്ധ്യത്തോടെ 7.5 ശതമാനമായി വർദ്ധിക്കും. അതായത്, ഏകദേശം 2.6 മില്ല്യൺ ആളുകൾക്ക് തൊഴിൽ നഷ്ടമാകും.
കോവിഡിന്റെ പ്രഹരശക്തി കുറയ്ക്കാൻ വാരിക്കോരി ചെലവഴിച്ച ഋഷി സുനാക് വരും വർഷങ്ങളിൽ ചെലവ് കാര്യമായി തന്നെ നിയന്ത്രിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, അടുത്തവർഷത്തിനു ശേഷം കോവിഡുമായി ബന്ധപ്പെട്ട് ഒന്നും ചെലവാക്കുവാനും ഋഷി ഉദ്ദേശിക്കുന്നില്ല. അതായത്, യൂണിവേഴ്സൽ ക്രെഡിറ്റിൽ താത്ക്കാലികമായി ഉണ്ടായിട്ടുള്ള വർദ്ധനവ് അടുത്ത വർഷത്തിനു ശേഷം പ്രാബല്യല്യത്തിൽ ഉണ്ടാകാൻ ഇടയില്ലെന്ന് ചുരുക്കം.
എന്നാൽ, വലിയൊരു വീഴ്‌ച്ചയിൽ നിന്നും കരകയറുവാൻ രാജ്യം ശ്രമിക്കുന്ന ഈ അവസരത്തിൽ നികുതി വർദ്ധനവ് ഉടനെയൊന്നും ഉണ്ടാകില്ലെന്ന് ഋഷി സൂചിപ്പിച്ചു. എന്നാൽ അടുത്ത വർഷം പൊതുമേഖലയിലെ 1.3 മില്ല്യൺ ജോലിക്കാർക്ക് പേ ഫ്രീസ് ഉണ്ടാകുമെന്ന സൂചനയും നൽകിയിട്ടുണ്ട്. അതേസമയം ഡോക്ടർമാർ, നഴ്സുമാർ, എൻ എച്ച് എസ് ജീവനക്കാർ എന്നിവരെ പേ ഫ്രീസിൽ നിന്നും ഒഴിവാക്കും. മാത്രമല്ലം മീഡിയൻ നാഷണൽ വേജ് ആയ 24,000 പൗണ്ടിന് താഴെ ലഭിക്കുന്നവർക്ക് ചുരുങ്ങിയത് 250 പൗണ്ടിന്റെ വർദ്ധനവെങ്കിലും പ്രതീക്ഷിക്കാം.
വിദേശസഹായം ബജറ്റിന്റെ 0.5 ശതമാനത്തിൽ നിന്നും 0.7 ശതമാനമായി ഉയർത്തിയ നടപടി വിവാദം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. രാജ്യം ദുരിതത്തിലാഴുന്ന സമയത്ത് ഇത് തികച്ചും ഒരു ധൂർത്താണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.