ടെഹ്‌റാൻ: ഇറാൻ ആണവ പദ്ധതികളുടെ ശിൽപി മുഹ്‌സിൻ ഫക്രിസാദെയുടെ കൊല ഗൾഫ് മേഖലയിൽ പുതിയ സംഘർഷത്തിന് വഴിയൊരുക്കുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്രയേൽ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തൽ. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി. അതിനിടെ ഇറാൻ തീരത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുകയാണ്. ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങൾ തകർക്കാനാണ് തീരുമാനം. ഇസ്രയേൽ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്രംപിന്റെ നീക്കം.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റിരുന്നു. ഇതോടെ സമ്മർദ്ദത്തിലുമായി. ഈ അവസരം ഇസ്രയേൽ ഉപയോഗിക്കുകയാണെന്നാണ് ആരോപണം. ഇറാൻ മണ്ണിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ആണവശിൽപ്പി മുഹ്‌സിൻ ഫക്രിസാദെ കൊല്ലപ്പെട്ടത് തെഹ്‌റാനിലെ ഭരണ, ആത്മീയ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദിൽ സൈനിക കമാണ്ടർ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോൾ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനിൽ അലയടിക്കുന്നത്. ജനുവരിയിൽ യു.എസ് പ്രസിഡന്റ് പദം അവസാനിക്കും മുമ്പ് ട്രംപ് ഇറാൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുഹ്‌സിൻ ഫക്രിസാദെയുടെ കൊല.

ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് വ്യക്തമല്ല. കൊലയുടെ പേരിൽ ഇസ്രയേലിനെതിരെ ഇറാൻ നീങ്ങിയാൽ തുറന്ന സൈനിക നടപടികൾക്ക് അമേരിക്കയും മടിക്കില്ല. പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഇന്നോ നാളെയോ ഇറാൻ ജനതയെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനവും ഉപരോധവും തളർത്തിയ ഇറാൻ സമ്പദ്ഘടനയെ കൂടുതൽ ഉലയ്ക്കുന്നതാകും തുടർ നടപടികൾ. ആണവ കരാറിൽ ഒപ്പുവെച്ച അമേരിക്ക ഒഴികെയുള്ള വൻശക്തി രാജ്യങ്ങൾ പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് ആവശ്യപ്പെട്ടത്. സൗദി അറേബ്യ ഉൾപ്പെടെ ഇറാന്റെ അയൽ രാജ്യങ്ങളും സുരക്ഷാ നടപടികൾ വർധിപ്പിക്കാനുള്ള നീക്കത്തിലാണ്. എന്നാൽ ആണവ യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകുന്നതിനെ ഈ ഘട്ടത്തിൽ സൗദി അംഗീകിര്കുന്നില്ല.

ഇറാന്റെ അണുബോംബ് പദ്ധതിയുടെ പിതാവ്' എന്ന് വിളിക്കപ്പെടുന്ന മുൻനിര ശാസ്ത്രജ്ഞനായിരുന്നു കൊല്ലപ്പെട്ട മൊഹ്സെൻ ഫക്രിസാദെ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച പകൽ വെളിച്ചത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണ് കൊല നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അക്രമികൾ മൊഹ്സിൻ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു മികച്ച ഇറാനിയൻ ശാസ്ത്രജ്ഞന്റെ വധത്തോടെ പശ്ചിമേഷ്യയിൽ യുദ്ധ സാധ്യതയും സജീവമാകുന്നു. ഇറാനെ പ്രകോപിപ്പിച്ച് യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള നീക്കമായിരുന്നു ഇത്.

അമേരിക്കയിലെ ഭരണമാറ്റം ഇറാന് അനുകൂലമാകാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇസ്രയേലിന്റെ ഇടപെടൽ. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള ബഹുമുഖ കരാറിൽ വീണ്ടും ചേരാൻ ബിഡെൻ ഭരണകൂടം ആഗ്രഹിക്കുന്നു. കരാർ 2018 ൽ ട്രംപ് നീക്കം ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യമന്ത്രിയും സൗദി രാജകുമാരനും ഏതാനും ദിവസം മുമ്പ് രഹസ്യ കൂടിക്കാഴ്ച നടത്തിയ സമയത്താണ് കൊലപാതകം. 1989 മുതൽ യുഎസിന്റെയും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളുടെയും ലക്ഷ്യമാണ് മൊഹ്സിൻ ഫക്രിസാദെ. മൊഹ്സിൻ ഫക്രിസാദെയുടെ ന്യൂക്ലിയർ ബോംബ് പ്രോഗ്രാം 'അമാദ്' 2003-ൽ നിർത്തിവച്ചു. അതിനുശേഷം, സാധാരണ പൗരന്മാരെ ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി ആണവ പദ്ധതികൾ മൊഹ്സിൻ ഫക്രിസാദെ പരിശോധിക്കുന്നു. അതേസമയം, ഈ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സുപ്രീം നേതാവ് അയതോല്ല അലി ഖമാനിയുടെ സൈനിക ഉപദേഷ്ടാവ് പറഞ്ഞു. ട്രംപിന്റെ അവസാന നാളുകളിൽ ഇസ്രയേൽ ഇറാനുമായുള്ള യുദ്ധം പ്രകോപിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനിയൻ ശാസ്ത്രജ്ഞനെ ആക്രമിച്ചതിന്റെ പിന്നിൽ ഇസ്രയേലാണെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഈ ആക്രമണത്തെക്കുറിച്ച് യുഎസിന് എത്രമാത്രം അറിയാമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുപ്രസിദ്ധ ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണ് കൊലപാതകം നടത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2010, 2012 വർഷങ്ങളിൽ മൊസാദ് മുമ്പ് നാല് ഇറാൻ ആണവ ശാസ്ത്രജ്ഞരെ വധിച്ചിട്ടുണ്ട്.