- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരണം 500 ൽ തുടരുമ്പോൾ രോഗവ്യാപന നിരക്ക് കുതിച്ചുയരുന്നു; ലണ്ടനു പുറമേ കൊറോണ കുതിക്കുന്നത് എസ്സെക്സിലും മിൽട്ടണിലും, കീൻസിലും ബെർക്ഷയറിലും; ആദ്യതവണ കോവിഡിനെ നിയന്ത്രിച്ച് കൈയടി നേടിയ ജർമ്മനി ഇപ്പോൾ യൂറോപ്പിന്റെ കൊറോണ തലസ്ഥാനമായി
ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം വർദ്ധിക്കുമ്പോൾ എസ്സെക്സും ബെഡ്ഫോർഡ് ഷയറും കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ലോക്ക്ഡൗൺ കാലത്ത് കുറഞ്ഞിരുന്ന വൈറസിന്റെ പ്രത്യ്ദ്പാദന നിരക്ക് വീണ്ടും കുതിച്ചുയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലണ്ടൻ, മിൽട്ടൺ കേനെസ്, ബെർക്ക്ഷയർ എന്നീ കൗണ്ടികളും ടയർ 3 ലോക്ക്ഡൗണിലേക്ക് ഉയർത്തുവാനുള്ള ശ്രമത്തിലാണിപ്പോൾ. ഇവിടങ്ങളിലെ രോഗവ്യാപന തോത് നാടകീയമായി വർദ്ധിച്ചതിനെ തുടർന്നാണിത്. ഡിസംബർ 16 ന് നടത്തുന്ന വിശകലനത്തിൽ ഇതിനെ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നറിയുന്നു.
ബെഡ്ഫോർഡ് ഷയറിലെ മൂന്ന് അഥോറിറ്റി മേഖലകളിലും രോഗവ്യാപനം കുതിച്ചുയർന്നിരിക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സെൻട്രൽ ബെഡ്ഫോർഢ്ഷയർ രാജ്യത്തെ ഏറ്റവുമധികം രോഗവ്യാപന നിരക്കുള്ള രണ്ടാമത്തെ അഥോറിറ്റി ആയിരിക്കുകയാണ്. ഒരാഴ്‌ച്ചക്കുള്ളിൽ രോഗവ്യാപന നിരക്കിൽ 51.3 ശതമാനത്തിന്റെ വർദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി തന്നെ രോഗവ്യാപന നിരക്കിൽ മൂന്നിലൊന്ന് വർദ്ധനവ് ഉണ്ടായപ്പോൾ സതേണെൻഡ്-ഓൺ-സീയിൽ 50.6 ശതമാനത്തിന്റെ വർദ്ധനവാണ് ദൃശ്യമായത്.
അതേസമയം കോവിഡ് മരണനിരക്ക് വർദ്ധിക്കാതെ 500 ന് അടുത്തായി നിൽക്കുന്നുണ്ട്. ഒരോ ആഴ്‌ച്ചകളിലും നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട് എന്നതല്ലാതെ കാര്യമായ വ്യതിയാനമൊന്നുംരേഖപ്പെടുത്തിയിട്ടില്ല. അതേസമയം ആർ നിരക്ക് 1 ൽ താഴെയാണോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ ശാസ്തോപദേശക സമിതി പറയുന്നത്. ലണ്ടനിലേയും തെക്ക് കിഴക്ക്ൻ ഇംഗ്ലണ്ടിലേയും ആർ നിരക്ക് വളരെ കൂടുതലാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇത് 1 ൽ താഴെ കൊണ്ടുവന്നാൽ മാത്രമേ രോഗവ്യാപനം നിയന്ത്രണാധീനമായി എന്ന് പറയുവാൻ കഴിയുള്ളു.
ഹാക്ക്നി, എൻഫീൽഡ്, ഹാരിംഗേ എന്നീ ബറോകളിലും രോഗവ്യാപനം ശക്തി പ്രാപിക്കുന്നതായിട്ടാണ്‌റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് കൂടുതൽ പ്രദേശങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ കർശന നിയന്ത്രണങ്ങളുള്ള മേഖലകളായി പ്രഖ്യാപിക്കപ്പെട്ടേക്കാം എന്നർത്ഥം.
കോവിഡിന്റെ ആദ്യവരവിൽ പിടിച്ചുനിന്ന ജർമ്മനിക്ക് താളംതെറ്റുന്നു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ലോകത്തിന് തന്നെ മാതൃകയായ രാജ്യമാണ് ജർമ്മനി. ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻകൂട്ടിയെറിഞ്ഞ്, പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തി, രോഗവ്യാപനം മുളയിലേ നുള്ളിക്കളയാൻ ജർമ്മനിക്കായി. രോഗ പ്രതിരോധത്തിൽ നേട്ടം കൈവരിച്ച ജർമ്മനി പക്ഷെ കൊറോണയുടെ രണ്ടാം വരവിൽ കൂടുതൽ ദുരിതത്തിൽ ആഴുകയാണ്. ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞതോടെ മറ്റൊരു ദേശീയ ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കുകയാണ് ജർമ്മനി.
രോഗവ്യാപനത്തെ നിയന്ത്രണാധീനമാക്കുവാൻ ഒരുപക്ഷെ കൃസ്ത്മസ്സിനു മുൻപ് തന്നെ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കാം എന്ന സൂചനയാണ് മന്ത്രിമാരും പ്രാദേശിക നേതാക്കളും നൽകുന്നത്. ഇന്നലെ മാത്രം 29,875 പേർക്കാണ് ജർമ്മനിയിൽ കോവിഡ് സ്ഥിരീകരിച്ചത്. അപ്പോഴും മരണസംഖ്യ 598 ൽ പിടിച്ചുകെട്ടാനായി എന്നത് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, രോഗവ്യാപനം ഈ നിലയിൽ തുടർന്നാൽ ഒരുപക്ഷെ ലോകപ്രശസ്തമായ ജർമ്മൻ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ താറുമാറിലാകുകയും ഇത് മരണ സംഖ്യ ഉയർത്തുകയും ചെയ്തേക്കാം.
കഴിഞ്ഞ ആറ് ആഴ്‌ച്ചകളായി രാജ്യത്ത് ഭാഗിക ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും സ്‌കൂളുകളും കടകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കടുത്ത നിയന്ത്രണങ്ങളുമായി ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഉടനെ വേണമെന്നാണ് നാഷണൽ അക്കാഡമി ഓഫ് സയൻസസ് വക്താക്കൾ ആവശ്യപ്പെടുന്നത്. രോഗവ്യാപന തോത് ഏറിയതോടെ പല സംസ്ഥാന ഭരണാധികാരികളിൽ നിന്നും ഈ ആവശ്യമുയരുന്നുണ്ട്. ക്രിസ്ത്മസ്സ് വരെ ലോക്ക്ഡൗണിനായി കാത്തിരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്.
അതേസമയം, രോഗവ്യാപനം നിയന്ത്രാധീതമായ പലയിടങ്ങളിലും ഇപ്പോൾ തന്നെ പ്രാദേശികമായി ചില കർശന നിയന്ത്രണങ്ങൾ നിലവിൽ വരുത്തിയിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ജർമ്മനിയിലെ ബേഡൻ-വുട്ടെംബെർഗിൽ രാത്രി 8 മണി മുതൽ 5 മണിവരെ ആളുകൾ അത്യവശ്യ കാര്യങ്ങൾക്കൊ ജോലിക്കോ അല്ലാതെ പുറത്തിറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ പകൽ സമയങ്ങളിലും വീടുകളിൽ തുടരുവാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ ബുധനാഴ്‌ച്ച മുതൽ, ബവേറിയയിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.