- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ നഗര സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം; നേടിയെടുത്തത് 620 സീറ്റുകൾ: ബിജെപിക്ക് ലഭിച്ചത് 548 സീറ്റ്
ജയ്പുർ: രാജസ്ഥാനിൽ നഗര പ്രാദേശിക സമിതികളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന ജയം. 620 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി. 548 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ 595 സീറ്റുകളിൽ സ്വതന്ത്രർ ജയിച്ചു. 50 നഗര പ്രാദേശിക സമിതികളിലായി 1775 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
ബി.എസ്പി ഏഴുസീറ്റിലും സിപിഐ.യും സിപിഎമ്മും രണ്ടുസീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർ.എൽ.പി.) ഒരുസീറ്റിലും വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 7249 സ്ഥാനാർത്ഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ 14.32 ലക്ഷം പേരാണ് വോട്ടുചെയ്തത്.
രാജസ്ഥാനിൽ അടുത്തിടെ നടന്ന പഞ്ചായത്ത് രാജ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപിക്കായിരുന്നു. 12 ജില്ലാ പ്രമുഖരെ തിരഞ്ഞെടുക്കാൻ ബിജെപിക്കായപ്പോൾ അഞ്ച് ജില്ലാ പ്രമുഖ് സ്ഥാനമാണ് കോൺഗ്രസിന് നേടാനായത്.