- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാകട ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; സിപിഎം. പിന്തുണയോടെ മത്സരിച്ച 231 സ്ഥാനാർത്ഥികൾക്ക് വിജയം
മംഗളൂരു: കർണാടക ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സാന്നിധ്യമറിയിച്ച് സിപിഎം. സിപിഎം പിന്തുണയോടെ മത്സരിച്ച 231 സ്ഥാനാർത്ഥികളാണ് വിജയം കൈവരിച്ചത്. ആകെയുള്ള 30 ജില്ലകളിൽ 20 എണ്ണത്തിലാണ് സിപിഎം. പിന്തുണയോടെ സ്ഥനാർഥികൾ മത്സരിച്ചത്. ഇതിൽ 18 ജില്ലകളിലും പാർട്ടി പിന്തുണയുള്ള സ്ഥനാർഥികൾ വിജയം നേടി. പാർട്ടിക്ക് വേരോട്ടമില്ലാതിരുന്ന സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര മികച്ച വിജയം നേടുന്നത്.
സിപിഎം. പിന്തുണയോടെ 732 സ്ഥനാർഥികളാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. ഇതിൽ 231 പേരും വിജയം വരിക്കുക ആയിരുന്നു. ബാഗേപള്ളിയിലെ മൂന്ന് പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുത്തു. ഇവിടെയുള്ള രണ്ട് പഞ്ചായത്തുകളിൽ മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായ സിപിഎം. ഭരണത്തിലെത്തും. കഴിഞ്ഞ തവണ ഇവിടെ എട്ട് പഞ്ചായത്തുകൾ സിപിഎം. ഭരണത്തിലായിരുന്നു.
സംസ്ഥാനത്ത് പലയിടങ്ങളിലും പുതുതായി സാന്നിധ്യമറിയിക്കാനും പാർട്ടിക്കായി. പല സീറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. നിസ്സാര വോട്ടിനാണ് സിപിഎം. പിന്തുണച്ച സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. കൊപ്പള, ഗദക്, കോലാർ, ഗുൽബർഗ ജില്ലകളിൽ ബിജെപി.യും കോൺഗ്രസും മാറിമാറി നേടിയിരുന്ന സീറ്റുകളിലാണ് സിപിഎം. അട്ടിമറിവിജയം നേടിയത്.
ചിക്‌ബല്ലാപുരയിൽ 83 സീറ്റുകളും കൽബുർഗിയിൽ 37 സീറ്റുകളും ലഭിച്ചു. കൊപ്പളയിൽ കഴിഞ്ഞ തവണ സിപിഎമ്മിന് ആറ്് സീറ്റാണുണ്ടായിരുന്നത് അത് ഇത്തവണ 21 ആയി ഉയർത്തി. മൂന്ന് സീറ്റുണ്ടായിരുന്ന ഉത്തര കന്നഡയിൽ 14 സീറ്റുകൾ നേടി. ആറ്് സീറ്റുണ്ടായിരുന്ന ഉഡുപ്പിയിൽ 11 സീറ്റിൽ വിജയിച്ചു. യാദഗിരിയിലും 11 സീറ്റുകൾ നേടി. രണ്ട് സീറ്റുണ്ടായിരുന്ന മാണ്ഡ്യയിൽ ഇത്തവണ ഏഴ് സീറ്റുണ്ട്. റായ്ച്ചൂർ, വിജയാപുര എന്നിവിടങ്ങളിൽ ഏഴുവീതം സീറ്റ് സിപിഎം. സ്ഥാനാർത്ഥികൾ പിടിച്ചെടുത്തു. ദക്ഷിണ കന്നഡയിൽ ആറ് സീറ്റിലും വിജയിച്ചു.
ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് പാർട്ടി നടത്തിയ പ്രവർത്തനമാണ് വിജയത്തിന് പിന്നിലെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി ബസവരാജ 'മാതൃഭൂമി'യോട് പറഞ്ഞു. ബിദറിൽ ഒഴികെ മറ്റെല്ലായിടത്തും ബാലറ്റ് പേപ്പറുപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. സംസ്ഥാനത്തെ 226 താലൂക്കുകളിലെ 5,728 ഗ്രാമപ്പഞ്ചായത്തുകളിലെ 82,616 സീറ്റുകളിലേക്കാണ് ഡിസംബർ 22-നും 27-നുമായി തിരഞ്ഞെടുപ്പ് നടന്നത്.