- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിനെ കുത്തിക്കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; സാരമായി പരുക്കേറ്റ സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു
ഭർത്താവിനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവതി ആശുപത്രിയിൽ. യുവതിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഭർത്താവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡൽഹി ഛത്തൽപൂരിൽ ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സ്ത്രീ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിൽ നിന്നുള്ള ബഹളം കേട്ട് എന്തോ അപകടം സംഭവച്ചിട്ടുണ്ടെന്ന് തോന്നിയ വീട്ടുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. തുടർ വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ദമ്പതികളെയാണ് കണ്ടത്.
ഉടൻ തന്നെ ദമ്പതികളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായില്ല. സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. ഹരിയാന യമുനനഗർ സ്വദേശിയായ ചിരാഗ്ശർമ(37)യാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഉജ്ജെയിൻ സ്വദേശിയാണ് ഇയാളുടെ ഭാര്യ രേണുക. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഡൽഹിയിലെ ഒരു ഇൻഷുറൻസ് കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. കുട്ടികളില്ലാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു എന്ന് സമീപവാസികൾ പൊലീസിനെ അറിയിച്ചു.
ഞായറാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഭർത്താവ് മുറിയിലേക്ക് പോകുകയും ചെയ്തു. തുടർന്ന് അടുക്കളയിൽ നിന്നും കത്തിയുമായി എത്തിയ ഭാര്യ ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ചതാകാം. അപ്രതീക്ഷിത ആക്രമണമായതിനാൽ ഭർത്താവിന് തടയാൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിക്രമത്തിനു മുൻപ് രേണുക സോഷ്യൽ മീഡിയയിൽ ആത്മഹത്യാ കുറിപ്പിട്ടിരുന്നു. ഇതേതുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവർ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എയിംസിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.