- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗത്തിൽ; ഒരു ദിവസത്തിൽ 24 മണിക്കൂറില്ലെന്ന് ഗവേഷകർ
ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടിയെന്ന് ഗവേഷകർ. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗത്തിലായിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അതിനാൽ തന്നെ ഒരു ദിവസത്തിൽ 24 മണിക്കൂർ ഇല്ലെന്നും ഗവേഷകർ പറയുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും വേഗത്തിലാണ് ഭൂമി കറങ്ങിക്കൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഭ്രമണം സാധാരണയേക്കാൾ വേഗമുള്ളതാണ്. തൽഫലമായി, ഒരു ദിവസത്തിന്റെ ദൈർഘ്യം നിലവിൽ 24 മണിക്കൂർ സമയത്തേക്കാൾ അല്പം കുറവാണ്.
ഭൂമിയുടെ കറക്കം വേഗത്തിലായതോടെ നിലവിിലെ സമയ ക്രമത്തിൽ മാറ്റം വരുത്തണോ എന്നാണ് ടൈം കീപ്പർമാർ ചർച്ച ചെയ്യുന്നത്്. ഈ മാറ്റത്തിന്റെ കണക്ക് കാലാകാലങ്ങളിൽ ഒരു നിമിഷം പിന്നോട്ടാക്കണോയെന്നും ലോകത്തെ കൃത്യസമയത്ത് ഭൂമിയുടെ ഭ്രമണത്തിന് അനുസൃതമായി തിരികെ കൊണ്ടുവരുമോ എന്നും ലോക ടൈം കീപ്പർമാർ ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്.
2020 മുതൽ തന്നെ ഒരു ദിവസം പൂർത്തിയാകാൻ 24 മണിക്കൂർ വേണ്ടെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം 2020 ജൂലൈ 19നാണ് 1960കൾക്കു ശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഒരു ദിവസം പൂർത്തിയായത് എന്നതും ശ്രദ്ധേയമാണ്. 'നെഗറ്റീവ് ലീപ്പ് സെക്കൻഡ്' പ്രകാരം ഒരു ദിവസത്തിൽ 1.4602 മില്ലിസെക്കൻഡാണ് കുറയുന്നത്. ആഗോള താപനം കാരണം ഭൂമി കറങ്ങുന്നതിന്റെ വേഗം ഇനിയും കൂടിയേക്കാമെന്നും വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്.