- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്‌നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
വാഷിങ്ടൺ: ഒരുപാട് അനിശ്ചിതത്വങ്ങൾക്കും, മുൻപ് ദർശിച്ചിട്ടില്ലാത്ത സംഭവ പരമ്പരകൾക്കും ഒടുവിൽ ബുധനാഴ്‌ച്ച ജോ ബൈഡൻ അമേരിക്കയുടെ 46-മത് പ്രസിഡണ്ടായി സ്ഥനമേൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ 78 കാരന്റെ പാരമ്പര്യം തേടിപോവുകയാണ് മാധ്യമങ്ങൾ. തന്റെ ഐറിഷ് പാരമ്പര്യത്തെ കുറിച്ച് ജോ ബൈഡൻ പലപ്പോഴും പരാമർശിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ കൂടുതൽ പതിക്കുന്നത് 2013-ൽ ജോ ബൈഡൻ നടത്തിയ ഒരു പരാമർശത്തിലേക്കാണ്. തനിക്ക് ഇന്ത്യയുമായി കുടുംബ ബന്ധങ്ങൾ ഉണ്ടെന്ന് ബൈഡൻ അന്ന് പ്രസ്താവിച്ചിരുന്നു.
ഇന്ത്യ സന്ദർശിച്ച വേളയിൽ 2013 ൽ അദ്ദേഹം പറഞ്ഞത് 1970 കളിൽ മുംബൈയിൽ നിന്നും ബൈഡൻ എന്ന സർ നെയിമോടുകൂടിയ ഒരു വ്യക്തി തനിക്ക് കത്തെഴുതി എന്നും തങ്ങൾ ബന്ധുക്കളാണെന്ന് ഓർമ്മിപ്പിച്ചു എന്നുമാണ്. തങ്ങളുടെ പ്രപിതാമഹന്മാർ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരിക്കാം എന്നും അങ്ങനെ മുംബൈയിൽ എത്തിയിരിക്കാമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഈ ബന്ധുവിന്റെ പേര് ജോർജ്ജ് ബൈഡൻ എന്നാണ് അന്ന് ജോ ബൈഡൻ പറഞ്ഞത്. എന്നാൽ ഔദ്യോഗിക രേഖകളിലൊന്നും അങ്ങനെ ഒരു പേരുള്ളതായി കാണുന്നില്ല.
അതേസമയം, കിങ്സ് കോളേജിലെ യുദ്ധ ചരിത്രങ്ങൾ പഠിപ്പിക്കുവാൻ വിസിറ്റിങ് പ്രൊഫസറായി എത്തുന്ന ടിം വില്ലേസി പറയുന്നത് ജോ ബൈഡൻ, ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ക്രിസ്റ്റഫർ ബൈഡന്റെ ബന്ധുവാകാനാണ് സാധ്യത എന്നാണ്. ഇത് ശരിയാണെങ്കിൽ പ്രസിഡണ്ടിനും വൈസ്പ്രസിഡണ്ടിനും ഇന്ത്യാ ബന്ധങ്ങൾ ഉണ്ട്. വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ അമ്മ തമിഴ്‌നാട്ടിൽ ജനിച്ചു വളർന്ന സ്ത്രീയാണെന്നുള്ളത് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതിൽ അതീവ രസകരമായ കാര്യം ക്രിസ്റ്റഫർ ബൈഡൻ ജീവിച്ചിരുന്നതും മരണമടഞ്ഞതും അന്ന് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈയിൽ ആയിരുന്നു. ഇതേ ചെന്നൈയിൽ ആണ് കമലാ ഹാരിസിന്റെ മാതവ് ജനിച്ചു വളർന്നത്. എന്നിരുന്നാലും പ്രസിഡണ്ടിന്റെയും വൈസ്പ്രസിഡണ്ടിന്റെയും പൂർവ്വികർ തീർത്തും വിരുദ്ധമായ സാഹചര്യത്തിലായിരിക്കാം ജീവിച്ചിരുന്നത് എന്ന് ഒരു മാധ്യമം അനുമാനിക്കുന്നു.
കമല ഹാരിസ് തന്നെ പറഞ്ഞിരിക്കുന്നത് തന്റെ മുത്തശ്ശൻ ഒരു സ്വാതന്ത്ര്യ സമരസേനാനി ആണെന്നാണ്. അങ്ങനെ വരുമ്പോൾ ജോ ബൈഡന്റെ ബന്ധു തീർത്തും എതിർഭാഗത്ത് നിൽക്കുന്ന ആളുമായിരിക്കും. ക്രിസ്റ്റഫർ ബൈഡൻ ജനിച്ച 1800 കളുടെ ആരംഭത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, തെക്കൻ ഏഷ്യയുടെ മുക്കാൽ ഭാഗവും കീഴടക്കിയിരുന്നു. 1821-ൽ പ്രിൻസസ്സ് ഷാർലറ്റ് ഓഫ് വെയിൽസ് എന്ന വാണിജ്യ കപ്പലിന്റെ ക്യാപ്റ്റൻ ആയിട്ടാണ് ക്രിസ്റ്റഫർ ബൈഡൻ ആദ്യമായി ഇന്ത്യയിലെത്തുന്നത്. അതിനു ശേഷം നാലുതവണ കൂടി ബൈഡൻ ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് വന്നുപോയി.
തന്റെ ഗ്രാമത്തിൽ നിന്നും ഹാരിയറ്റ് ഫ്രീറ്റ് എന്ന യുവതിയെ വിവാഹം കഴിച്ച ക്രിസ്റ്റഫർ ബൈഡൻ പിന്നീട് കുടുംബ സമേതം ഇന്നത്തെ ചെന്നൈ ആയ മദ്രാസിൽ സ്ഥിരതാമസം ആക്കുകയായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ മറൈൻ സ്റ്റോർ കീപ്പർ ആയിട്ടായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ക്രിസ്റ്റഫറിനെ തദ്ദേശവാസികൾക്കും ഇഷ്ടമായിരുന്നു എന്ന് ചില വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിനായി നിർമ്മിച്ച ഒരു സ്മാരകം ഇന്നും ചെന്നൈയിലുണ്ട്.
അതിനിടയിൽ ഇന്ത്യാക്കാർ സ്വാതന്ത്ര്യത്തിനായി പൊരുതാൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി 1857 ലെ ഒന്നാം സ്വാതന്ത്ര്യ് സമരമുണ്ടായി. തൊട്ടടുത്ത വർഷമാണ് ബൈഡൻ മരിക്കുന്നത്. ചില കലാപകാരികൾ അദ്ദേഹത്തെ കൊല്ലുകയയിരുന്നു എന്നാണ് ടൈംസ് പറയുന്നത്.
അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാർ ബ്രിട്ടനിലേക്ക് തിരികെ പോയെങ്കിലും പുത്രി ചെന്നൈയിൽ തന്നെ തുടര്ന്നു.എന്നാൽ അവർ വിവാഹം കഴിച്ചുവോ കുട്ടികൾ ഉണ്ടോ എന്ന കാര്യമൊന്നും അറിവില്ല.
മറുനാടന് മലയാളി ബ്യൂറോ