- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട മാപ്പുസാക്ഷിയെ ജയിൽ മോചിതനാക്കിയത് ചൂണ്ടിക്കാട്ടി ദിലീപ്; വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി: സാക്ഷി വിസ്താരത്തിനായി വിപിൻ ലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അറസ്റ്റ് ചെയ്തു സാക്ഷി വിസ്താരത്തിനു ഹാജരാക്കാൻ വിചാരണക്കോടതി ഉത്തരവിട്ടു. അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.
ക്രിമിനൽ നടപടിക്രമപ്രകാരം വിസ്താരം കഴിയും വരെ മാപ്പുസാക്ഷിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ വിസ്താരത്തിനു മുൻപു തന്നെ വിപിൻലാൽ ജയിൽമോചിതനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേസിലെ പ്രതി നടൻ ദിലീപ് നൽകിയ ഹർജിയിലാണു വിപിൻലാലിനെ അറസ്റ്റ് ചെയ്തു വിസ്താരം പുനരാരംഭിക്കുമ്പോൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അന്വേഷണ സംഘം മാപ്പുസാക്ഷിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
കേസിൽ നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടു വിപിൻലാലിന്റെ സ്ഥിരം വിലാസത്തിൽ അയച്ച നോട്ടിസ് സ്വീകരിക്കാൻ വിലാസക്കാരനില്ലാതെ മടങ്ങിയിരുന്നു. കേസിനെ തുടർന്നു സ്വന്തം വീട്ടിൽ നിന്നു മാറി കാസർകോടുള്ള ബന്ധുവിന്റെ വീട്ടിലാണു വിപിൻലാലിന്റെ താമസം.